സംവിധായകന്‍ കമലിനെതിരെ മുസ്‌ലീം ലീഗ് മലപ്പുറം കളക്ടര്‍ക്ക് പരാതി നല്‍കി

മലപ്പുറം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ മുസ്‌ലീം ലീഗ് മലപ്പുറം കളക്ടര്‍ക്ക് പരാതി നല്‍കി. നിലമ്പൂരില്‍ നടക്കുന്ന ഐഎഫ്എഫ്‌കെ മേഖല ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ കമലിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പരാതി. മേളയുടെ സുഗമമായ നടത്തിപ്പിന് ഉദ്ഘാടനം അനിവാര്യതയല്ലെന്നിരിക്കെ മേളയുടെ മറ്റുപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടത്തുകയും ഉദ്ഘാടന പരിപാടി മാറ്റിവെക്കണമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം. ജില്ല ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദറാണ് കളക്ടര്ക്ക് പരാതി നല്കിയത്. അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ കമല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെും കളക്ടര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. അതേസമയം, പരാതി സ്വീകരിച്ച കളക്ടര്‍ മറുപടി നല്കിയിട്ടില്ല

മാര്‍ച്ച് പതിനേഴ് മുതല്‍ 21 വരെ നിലമ്പൂരാണ് ചലച്ചിത്രോത്സവം സംഘചിപ്പിക്കുന്നത്. ലോക, ഇന്ത്യന്‍, മലയാള സിനിമാ വിഭാഗങ്ങളില്‍ നിന്നും മികച്ച നാല്‍പതോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഫെസ്റ്റിവെല്ലിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും ഓപ്പണ്‍ ഫോറവും പ്രദര്‍ശനങ്ങളും പുസ്തകമേളയും സംഘടിപ്പിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top