999 എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ഹോട്ടല്‍ ഉടമ നിലവിളിച്ചു; ‘അയാള്‍ അവളെ കൊന്നു തിന്നുന്നു’

പ്രതീകാത്മക ചിത്രം

സൗത്ത് വേല്‍സ്: കണ്‍മുന്നില്‍ കണ്ട ക്രൂര കൊലപാതത്തിന്റെ ഭീകരതയില്‍ നിന്നും ഹോട്ടല്‍ ഉടമയായ മാന്‍ഡി മൈല്‍സ് ഇതുവരെ മോചിതയായിട്ടില്ല. അത്രയേറെ ഭയാനകമായിരുന്നു ആ കാഴ്ച. ഇരുപത്തി രണ്ടുകാരിയായ കെറിസ് യെമ്മിനെ കാമുകന്‍ കൊന്നു തിന്നുന്നതായിരുന്നു ആ ദൃശ്യം. ഒരു പക്ഷേ ബോധം നഷ്ടപ്പെടുത്തിയേക്കാവുന്നത്. നിലവിളിച്ചുകൊണ്ട് മുറിവിട്ടോടിയ മാന്‍ഡി എമര്‍ജന്‍സി നമ്പറായ 999 വിളിച്ച് പറഞ്ഞു ‘അയാള്‍ അവളെ കൊന്നു തിന്നുന്നു’.

മാത്യു (ഇടത്), കെറിസ് (വലത്)

മാന്‍ഡിയുടെ ഉടമസ്ഥയിലുള്ള സൗത്ത് വേല്‍സിലെ സര്‍ഹോവി ആംസ് ഹോട്ടലില്‍ 2014 നവംബര്‍ ആറിനായിരുന്നു സംഭവം. കേസിന്റെ വിചാരണ ഇന്ന് നടന്നിരുന്നു. മുപ്പത്തിനാലുകാരനായ കാരനായ മാത്യു വില്ല്യംസാണ് കാമുകി കെറിസിനെ കൊന്നു തിന്നത്. വിചിത്രമായ ശബ്ദം കേട്ടായിരുന്നു മാന്‍ഡി കെറിസ് താമസിച്ചിരുന്ന ഏഴാം നമ്പര്‍ മുറിയിലേക്ക് പോയത്. ആ സമയം ഹോട്ടല്‍ ജീവനക്കാര്‍ ആരും തന്നെ ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. മാന്‍ഡി നോക്കുമ്പോള്‍ കെറിസിന്റെ മുറി പൂട്ടിയിരുന്നില്ല. അകത്ത് പ്രവേശിച്ചപ്പോള്‍ കാണുന്ന കാഴ്ച ക്രൂര കൊലപാതകത്തിന്റേതായിരുന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മാത്യു, കെറിസിന്റെ മുഖം തുരക്കുകയായിരുന്നു. അല്‍പനേരം മാന്‍ഡ്‌ലിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ മാത്യു യുവതിയുടെ മുഖം ഭക്ഷിക്കാന്‍ തുടങ്ങി. കണ്ട് നില്‍ക്കാനുള്ള ശക്തിയില്ലാതെ മാന്‍ഡി പുറത്തേക്കോടി. ഇതിനിടെ വാതില്‍ പുറത്തു നിന്നും പൂട്ടി.

മാന്‍ഡി മൈല്‍സ്

ഇതിനിടെ സംഭവം നടക്കുന്ന ഭാഗത്തേക്ക് പോകാന്‍ തുടങ്ങുകയായിരുന്ന മകനെ മാന്‍ഡി വിലക്കി. അവിടെ ഭീകരമായ ഒരു കൊലപാതകം നടക്കുകയാണെന്നും ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും മകനോട് പറഞ്ഞു. മകനാണ് 999 ഡയല്‍ ചെയ്ത് നല്‍കിയത്. ഇടറുന്ന ശബ്ദത്തോടെ മാന്‍ഡി സംഭവം വിവരിച്ചു. തുടര്‍ന്ന് 999 ഓപ്പറേറ്റര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കെറിസിന്റെ മുഖം മാത്യൂസ് വികൃതമാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. രണ്ടര വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷം 2014 ഒക്ടോബറിലായിരുന്നു ഇയാള്‍ ജയില്‍ മോചിതനായത്. പിന്നീട് ഇയാള്‍ സ്വയം ജീനനൊടുക്കുകയും ചെയ്തു.

കൊലപാതകം നടന്ന സര്‍ഹോവി ആംസ് ഹോട്ടല്‍

കെറിസിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. മാനസിക രോഗിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്ക്റ്റ് നല്‍കിയായിരുന്നു അന്ന് അയാള്‍ ജയില്‍ മോചിതനായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top