കുറഞ്ഞ വിലയില്‍ 4ജി സ്മാര്‍ട്ട്ഫോണ്‍: ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു

പ്രതീകാത്മക ചിത്രം
ദില്ലി: കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് 4ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കുവാന്‍ ഗൂഗിളും, റിലയന്‍സ് ജിയോയും ഒന്നിക്കുന്നു. വിലകുറച്ച് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാനും, ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനാകുമെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍.
2000 രൂപയോളം വരുന്ന സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സന്ദര്‍ശനത്തിനിടയില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അഭിപ്രായപ്പെട്ടിരുന്നു. ഗൂഗിള്‍ എന്ന ബ്രാന്‍ഡ് ഉപയോഗിച്ച് റിലയന്‍സിന് എളുപ്പമായി 4 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാനും വിറ്റഴിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ വരുന്ന സ്മാര്‍ട്ട് ഫോണുകളില്‍ റിലയന്‍സ് ജിയോയുടെ മുഴുവന്‍ ആപ്പുകളും ലഭ്യമാകും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ മാസാവസാനം ഫോണുകള്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്മാര്ട്ട്ഫോണുകള്ക്കുപുറമെ സ്മാര്‍ട്ട് ടിവി സേവനങ്ങളും വിപണിയില്‍ ലഭ്യമാക്കാന്‍ ഗൂഗിളും, റിലയന്‍സ് ജിയോയും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക