‘ബുള്ളറ്റുകള്‍ വാങ്ങിക്കൂട്ടുന്നതിനു പകരം പുസ്തകങ്ങള്‍ വാങ്ങിക്കൂ, തെരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതിനു പകരം ജനഹൃദയങ്ങള്‍ കീഴടക്കൂ’ ;മോദിക്ക് പാകിസ്താനില്‍ നിന്നും പതിനൊന്നുകാരിയുടെ കത്ത്‌

ദില്ലി: തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് പാകിസ്താനില്‍ നിന്നുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കത്ത്. അക്വീദത്ത് നവീദ് എന്ന പതിനൊന്നുകാരിയാണ് തെരഞ്ഞെടുപ്പില്‍ മോദിയും ബിജെപിയും നേടിയ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

യുപിയില്‍ ബിജെപി നേടിയ വിജയം അഭിനന്ദനാര്‍ഹമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങല്‍ സ്വന്തമാക്കുന്നതിനു പകരം ഇന്ത്യന്‍ പ്രധാനമന്ത്രി ജനഹൃദയങ്ങളെ ജയിക്കാന്‍ ശ്രമിക്കണമെന്നും അക്വീദത്ത് നവീദ് കത്തില്‍ ആവശ്യപ്പെടുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കൈ എടുക്കണമെന്നും സമാധാനത്തിന്റെ പതാകവാഹകരാവാന്‍ ഇന്ത്യയ്ക്ക് കഴിയണമെന്നും കത്തില്‍ അക്വീദത്ത് നവീദ് ചൂണ്ടിക്കാട്ടുന്നു.

യുപി വിജയം പ്രതിഫലിപ്പിക്കുന്നത് നിങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയെന്നു തന്നെയാണ്. ഇത്തരത്തില്‍ ഇന്ത്യയിലെ കൂടുതല്‍ ജനങ്ങളുടെ ഹൃദയം കവരാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാദാനചര്‍ച്ചകള്‍ക്ക് വേഗതയേറുമെന്നും, ഇരു രാജ്യങ്ങള്‍ക്കും ആരോഗ്യപരമായ സമാധാനപരമായ സൗഹൃദമാണ് ആവശ്യമെന്നും അക്വീദത്ത് കത്തില്‍ കുറിക്കുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതകളെ ഇല്ലാതാക്കി ബുള്ളറ്റുകള്‍ക്കും പകരം പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാമെന്നും തോക്കുകള്‍ക്ക് പകരം പാവങ്ങള്‍ക്കു വേണ്ടി മരുന്ന് വാങ്ങാമെന്നും അക്വീദി കത്തില്‍ ആവശ്യപ്പെടുന്നു. രണ്ട് പേജോളമുള്ള കത്താണ് അക്വീദി പ്രദാനമന്ത്രിക്ക് അയച്ചത്. സമാധാനത്തിന്റെ പുതിയ പാഠങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും രാജ്യത്തിനും സാധിക്കട്ടെ എന്നുള്ള പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് അക്വീദിയുടെ കത്ത് ചുരുക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top