ട്വീറ്റ് തുണയായി, വിശന്നു കരഞ്ഞ കുഞ്ഞിന് പാലുമായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍

നേഹ ബാപ്റ്റ കുഞ്ഞിന് പാല് വേണമെന്ന് പറഞ്ഞ് ചെയ്യ്ത  ട്വീറ്റ്

മംഗലാപുരം: സഹയാത്രിക ചെയ്ത ട്വീറ്റ് തുണയായി വിശന്നു കരഞ്ഞ കുഞ്ഞിന് പാലുമായി കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ എത്തി. ഹാപ്പ തിരുനെല്‍വേലി എക്‌സ്പ്രസില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത അഞ്ച് മാസം പ്രായമായ കുഞ്ഞിനാണ് റെയില്‍വേ പാല്‍ എത്തിച്ചുകൊടുത്തത്.

തിരുനെല്‍വേലിയില്‍നിന്നും ട്രെയിന്‍ കയറിയ ദമ്പതികള്‍ കുഞ്ഞിനായി കരുതിയിരുന്ന പാല്‍ ചൂടുമൂലം കേടായി. ട്രെയിനിന്റെ പാചകപുരയിലും പാല്‍ ഉണ്ടായിരുന്നില്ല. ട്രെയിനിന്റെ അടുത്ത സ്റ്റേഷനായ രത്‌നഗിരിയിലെത്തിയാല്‍ മാത്രമേ പാല്‍ ലഭിക്കുമായിരുന്നുള്ളൂ.  അത്രയും നേരം കുഞ്ഞ് വിശന്ന് കരഞ്ഞതോടെയാണ് സഹയാത്രിക നേഹ ബാപ്റ്റ കുഞ്ഞിന് പാല് വേണമെന്ന് ട്വീറ്റ് ചെയ്തത്.

മുംബൈയിലും പൂനെയിലും, രത്‌നഗിരിയിലുമുള്ള നേഹ ബാപ്റ്റയുടെ സുഹൃത്തുക്കള്‍ വഴി ഷെയര്‍ ചെയ്യപ്പെട്ട ട്വീറ്റ് കൊങ്കണ്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുകയും, ഇതിനെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ കോലോട് സ്‌റ്റേഷനില്‍ പാല്‍ എത്തിച്ചു കൊടുക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top