ഐഡിയ വോഡഫോണ്‍ ലയനം ഈയാഴ്ച്ച

ഫയല്‍ ചിത്രം

മുംബൈ:രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏകദേശം എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണും തമ്മില്‍ ലയിക്കുവാന്‍ ധാരണയായത്.

വോഡാഫോണും ഐഡിയയ്ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ളയാണ് ചെയര്‍മാന്‍ സ്ഥാനം എറ്റെടുക്കുന്നത്. ഇന്ത്യയിലെ ടെലികോം വിപണിയുടെ 42ശതമാനവും പുതിയ സംയുക്ത കമ്പനിയാകും കൈകാര്യം ചെയ്യുക. റിലയന്‍സ് ജിയോ ടെലികോം രംഗത്ത് സൃഷ്ടിച്ച മത്സരമാണ് ഇരു കമ്പനികളുടെയും ലയനത്തിന് വഴിയൊരുക്കിയത്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top