മിഷേലിന്റെ മരണത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ക്രോണിന്‍

കൊച്ചി: മിഷേലിന്റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള പിറവം സ്വദേശി ക്രോണിന്‍. ഏതൊരു റിലേഷന്‍ഷിപ്പുകളിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു തങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നത്. പള്ളിയില്‍ പോകുന്നുവെന്നാണ് മിഷേല്‍ തന്നോട് അവസാനമായി പറഞ്ഞത്. പീന്നീട് തന്നെ വിളിക്കാമെന്നും പറഞ്ഞിരുന്നു. പിന്നീട് വിളിച്ചു നോക്കിയപ്പോള്‍ മിഷേലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ക്രോണിന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് ഛത്തീസ്ഗഢില്‍ ജോലി ചെയ്യുന്ന ക്രോണിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലിനെ തനിക്ക് പരിചയമുണ്ടെന്നും ഇതിനിടെ മിഷേല്‍ അകലാന്‍ ശ്രമിച്ചത് തര്‍ക്കങ്ങള്‍ക്കിടയാക്കിയെന്നുമാണ് ക്രോണിന്‍ നേരത്തേ പൊലീസിനോട് പറഞ്ഞത്. മിഷേലിന്റെ ബന്ധുവാണ് ക്രോണിനെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ഇങ്ങനെയൊരു ബന്ധുവിനെ തങ്ങള്‍ക്കറിയില്ലെന്ന് മിഷേലിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, മിഷേലിന്റെ മരണം ആത്മഹത്യതന്നെയാണെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

മിഷേല്‍ ഷാജി

സിഎ വിദ്യാര്‍ത്ഥിനി ആയിരുന്ന മിഷേല്‍ ഷാജിയുടെ മൃതദേഹം മാര്‍ച്ച് ആറിന് വൈകുന്നേരത്തോടെയാണ് കൊച്ചി കായലില്‍ നിന്നു കണ്ടെത്തിയത്. തലേദിവസം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ പിന്നെ കാണാതാവുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മിഷേസിന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യ ചെയ്യത്തക്ക രീതിയിലുള്ള പ്രശ്‌നങ്ങള്‍ മിഷേലിന് ഉണ്ടായിരുന്നില്ലെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ച ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ െ്രെകം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ യുവാക്കള്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. യുവാക്കളെ മിഷേല്‍ തിരിഞ്ഞു നോക്കി വെപ്രാളത്തില്‍ നടന്നു പോകുന്നത് വീഡിയോയിലുണ്ട്. ദൃശ്യങ്ങളുടെ ്അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top