സംസ്ഥാനത്ത് നാളെ മുതല്‍ കോള, പെപ്‌സി പാനീയങ്ങളുടെ വില്‍പ്പന ഇല്ല

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കൊക്കകോള, പെപ്‌സി പാനിയങ്ങള്‍ പൂര്‍ണമായും ബഹിഷ്‌ക്കരിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ ബുധനാഴ്ച്ച കൂടികാഴ്ച്ച നടത്തും. ജലചൂഷണം തടയുക, സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികള്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്ന് കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു.

ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട്ടില്‍ കോള, പെപ്‌സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്‌നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും പെപ്‌സി യും കൊക്കക്കോളയുമാണ് കൈയ്യടക്കി വെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് വില്‍പ്പന നാല് ശതമാനം ഇടിഞ്ഞെതായി 2016 ഒക്ടോബറില്‍ കൊക്കകോള പറഞ്ഞിരുന്നു. പാക്കേജ് ചെയ്തുള്ള ലസ്സി അടക്കമുള്ള ആരോഗ്യകരമായ പാനീയങ്ങളുടെ കടന്നുവരവാണ് കൊക്കകോളയ്ക്ക് തിരിച്ചടിയായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top