special page

ഹോളി ദിനത്തില്‍ സര്‍പ്രൈസ് ആനുകൂല്യം പ്രഖ്യാപിച്ച് എയര്‍ടെല്‍; 30 ജിബി ഡേറ്റ മൈ എയര്‍ടെല്‍ ആപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാകും

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്ത് റിലയന്‍സ് ജിയോ തുടങ്ങിയ ഡേറ്റ യുദ്ധം എല്ലാ സീമകളും കടന്ന് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. ടെലികോം രംഗത്ത് മത്സരങ്ങള്‍ കൂടുതല്‍ കടുപ്പിക്കുക എന്ന ലക്ഷ്യത്തില്‍ ഒരോ കമ്പനികളും പുതിയ ആനുകൂല്യങ്ങലാണ് അനുദിനം അവതരിപ്പിക്കുന്നത്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച ആനുകൂല്യങ്ങളെ നേരിടുന്നതിനായി സര്‍പ്രൈസ് ആനുകൂല്യങ്ങളാണ് എയര്‍ടെല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്.

ഹോളി ദിനത്തിലാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് പുതിയ ആനുകൂല്യം പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ടെല്ലിന്റെ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് 30 ജിബി ഡേറ്റയാണ് ആനുകൂല്യമായി നല്‍കുന്നത്. മൂന്ന് മാസത്തെ ദൈര്‍ഘ്യമുള്ള ആനുകൂല്യത്തില്‍ ഓരോ മാസവും 10 ജിബി ഡേറ്റ സൗജന്യമായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്.

മൈ എയര്‍ടെല്‍ ആപ്പ് വഴിയാണ് ഈ ആനുകൂല്യം നല്‍കുന്നത്. ഈ ആപ്ലിക്കേഷനില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ആനുകൂല്യത്തെ പറ്റിയുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. അവിടെ നല്‍കിയിട്ടുള്ള ലിങ്കില്‍ പ്രവേശിച്ച് ആനുകൂല്യം ആക്ടിവേറ്റ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top