2020ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത് വാഹന വിപണിയായി മാറുമെന്ന് സുസുക്കിയുടെ അവകാശവാദം

ഫയല്‍ ചിത്രം

ജനീവ: 2020ല്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത് വാഹന വിപണിയായി  മാറുമെന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അവകാശപ്പെട്ടു. ഇന്ത്യയില്‍ നിലവില്‍ അമ്പത് ശതമാനത്തിലധികമാണ് യാത്രാവാഹന വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തില്‍ പുതിയ പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതായും സുസുക്കി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ മോട്ടോര്‍ വാഹനങ്ങളുടെ ഏണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൊണ്ട് പുത്തന്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുവാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും സുസുക്കി ജനറല്‍ മാനേജര്‍ കിഞ്ചി സെയ്‌റ്റോ ജനീവ വാഹന മേളയില്‍ പറഞ്ഞു. 2020 ല്‍ വിപണി പിടിച്ചടക്കുവാനാണ് മാരുതി ഇതുവഴി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ഇതുവരെ പതിമൂന്ന് ലക്ഷം യൂണിറ്റുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top