ജയസൂര്യയുടെ മകന് ചെയ്ത ചിത്രം 72 കെജി എന്ന ഹ്രസ്വ ചിത്രത്തിന്റെ തനി പകര്‍പ്പാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ആരോപണം

ഇരു ഹ്രസ്വ ചിത്രങ്ങളിലേയും രംഗങ്ങള്‍
കൊച്ചി: ജയസൂര്യയുടെ മകന് സംവിധാനം ചെയ്ത ഗുഡ് ഡേ എന്ന ഹ്രസ്വ ചിത്രം ദുബായ് അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് കരസ്ഥമാക്കിയ 72കെജി എന്ന ചിത്രത്തിന്റെ തനി പകര്‍പ്പാണെന്ന് ആരോപണം. ഗുഡ് ഡേ റിലീസ് ചെയ്ത ഉടന്‍തന്നെ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിന് 72കെജി എന്ന ഹ്രസ്വ ചിത്രവുമായി സാദൃശ്യമുണ്ട് എന്ന് വ്യാപകമായി ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
മികച്ച സൗകര്യത്തില്‍ ജീവിക്കുന്ന കഥാനായകന് ഭിക്ഷയാചിക്കുന്ന ഒരാള്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഇരു ചിത്രങ്ങളുടെയും പ്രമേയം. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച 72 കെജി കൊച്ചിയിലേക്ക് പറിച്ചു നട്ടപ്പോള്‍ ഗുഡ് ഡേ ആയി എന്നാണ് ചില കമന്റെുകള്‍ പറയുന്നത്. എന്നാല്‍ പ്രമേയത്തില്‍ സാമ്യമുണ്ടെങ്കിലും പത്ത് വയസുകാരന് സംവിധാനം ചെയതതില്‍ മികവുണ്ടെന്ന് വാദിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്.

തമര് എഴുതി സംവിധാനം ചെയ്ത 72 കെജി എന്ന ഹ്രസ്വ ചിത്രം ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. പൂര്‍ണമായി സാംസഗ് ഗ്യാലക്സി നോട്ട് ഫൈവില്‍ ചിത്രീകരിച്ച സിനിമ ലക്ഷകണക്കിനാളുകളാണ് യൂട്യുബില്‍ കണ്ടിട്ടുള്ളത്. ഇരു ഷോര്ട്ട്ഫിലിമുകളിലേയും സാമ്യത ചൂണ്ടിക്കാട്ടി തമറും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.
ജയസൂര്യയുടെ മകന് അദ്വൈത് സംവിധാനം ചെയ്ത ഗുഡ്ഡേ എന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് ആദ്യമായി ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
ഗുഡ് ഡേ ഷോര്‍ട്ട് ഫിലിം
72 കെജി ഷോര്‍ട്ട് ഫിലിം
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക