റെനോള്‍ട്ട് ക്വിഡ് ക്ലൈബര്‍ ഇന്ത്യന്‍ വിപണിയില്‍; വില നാലര ലക്ഷം രൂപ മുതല്‍

റെനോള്‍ട്ട് ക്വിഡ് ക്ലൈബര്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ പുതുരൂപം ക്ലൈബര്‍ വിപണിയിലെത്തി. ഇന്ത്യയില്‍ ആറു മാസം കൂടുമ്പോള്‍ വാഹനത്തിന്റെ പുതുപതിപ്പുകള്‍ അവതരിപ്പിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ക്വിഡ് ക്ലൈംബര്‍ അവതരിപ്പിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക്ക്, മാന്വല്‍ ട്രാന്‍സ്മിഷനില്‍ ലഭിക്കുന്ന വാഹനത്തിന് നാലര ലക്ഷം രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിട്ടുള്ളത്.

ഇതൊടെ ക്വിഡ് ശ്രേണിയില്‍ റെനോള്‍ട്ട് നാലു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ക്വിഡിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം അധാരമാക്കി ഒരു ലിറ്റര്‍ എഞ്ചിന്റെ കരുത്തിലാണ് ക്വിഡ് ക്ലൈബര്‍ വിപണിയിലെത്തുന്നത്. ഈ മോഡലിനെക്കാള്‍ 29000 രൂപ അധികമാണ് ക്വഡ് ക്ലൈംബറിന്റെ വില. റൂഫ് ബാറിന് ആര്‍ച്ച്, രണ്ട് നിറങ്ങളുള്ള ഔട്ടര്‍ റിയര്‍ വ്യൂ മിറര്‍ എന്നിവ അവതരിപ്പിച്ചിട്ടുള്ള വാഹനം ഇലക്ട്രിക്ക് ബ്ലൂ എന്ന പുതിയ നിറത്തില്‍ ലഭ്യമാകുന്നതാണ്. ക്വിഡില്‍ പതിനേഴ് മാറ്റങ്ങള്‍ വരുത്തിയാണ് ക്ലൈംബര്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഒരു ലിറ്റര്‍ പെട്രോള്‍ എഞ്ചിന് വാഹനത്തില്‍ 68 പിഎസ് കരുത്തും 91 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കുവാന്‍ സാധിക്കും 23 കീലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ ഒന്നരലക്ഷം ക്വിഡ് മോഡലുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top