ഹുണ്ടായ് ഐ10 വിപണിയില്‍നിന്ന് പിന്‍വലിക്കുന്നു; ഇനി ഗ്രാന്റ് എ10 മാത്രം

ഹുണ്ടായ് ഐ10

ഒരുകാലത്ത് വിപണിയില്‍ ചലനം സൃഷ്ടിച്ച ചെറു കാര്‍ ഗ്രാന്റ് ഐ10 ഉത്പാദനം എന്നെന്നേക്കുമായി ഹുണ്ടായ് അവസാനിപ്പിക്കുന്നു. ഷാരൂഖ് ഖാന്റെ പരസ്യവുമായി വന്ന് മനസ് കീഴടക്കിയ ഐ10 വില്‍പ്പനക്കുറവു കൊണ്ട് മാത്രമല്ല ഉത്പാദനം അവസാനിപ്പിക്കുന്നത്. പുത്തന്‍ കാറുകളില്‍ ശ്രദ്ധയൂന്നാനുള്ള ഹുണ്ടായിയുടെ തീരുമാനം കൂടി ഇതിന് പിന്നിലുണ്ട്.

സാന്‍ട്രോയ്ക്കുശേഷം കുടുംബങ്ങള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ട വാഹനം എന്നതായിരുന്നു ഐ10 കൈവശം വച്ച ഇമേജ്. മാരുതിയുടെ വാഹനങ്ങള്‍ അരങ്ങുവാണിരുന്ന കാലത്ത് അതേ വിലയ്ക്ക് കൂടുതല്‍ മികച്ച സൗകര്യം കൊടുത്ത വാഹനവുംകൂടിയാണ് ഐ10.

ഐ10 നിര്‍മാണം ഉള്ളപ്പോള്‍ത്തന്ന ചില വിതരണക്കാര്‍ ഐ10 ഉത്പാദനം നിര്‍ത്തി എന്നും ഇനിമുതല്‍ ഗ്രാന്റ് ഐ10 മാത്രമേയുള്ളൂ എന്നും ധരിപ്പിച്ചിരുന്നു. പഴയ ഐ10 വാങ്ങുന്നത് ഹുണ്ടായ് തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നാണ് ഇതില്‍നിന്ന് മനസിലാകുന്നത്. എന്തായാലും ഗ്രാന്റ് ഐ10 പൂര്‍ണമായും ഉത്പാദനം നിര്‍ത്തി എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നുമാത്രമാണ്.

10,000 യൂണിറ്റുകള്‍ വരെ പ്രതിമാസം വിറ്റുപോകുന്ന ഒരു ഭൂതകാലം ഐ10ന് ഉണ്ടായിരുന്നു. 2007 ലാണ് വാഹനം പുറത്തുവന്നത്. പിന്നീട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താതെ ഗ്രാന്റ് ഐ10 എന്നൊരു പുത്തന്‍ വാഹനം പുറത്തിറക്കിയപ്പോഴേ പഴയ ഐ10 ന്റെ ഭാവി നിശ്ചയിക്കപ്പെട്ടിരുന്നു. തീരുമാനം അല്‍പം താമസിച്ചുപോയി എന്നേ ഹുണ്ടായിയെ അറിയുന്നവര്‍ പറയൂ. പുതിയ ഐ20 ഇറക്കിയപ്പോള്‍ വളരെ ആവശ്യക്കാരുണ്ടായിരുന്ന പഴയ ഐ-20 ഉത്പാദനം നിര്‍ത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top