ജിയോ തരംഗത്തില്‍ ഇന്റെര്‍നെറ്റില്‍ ജീവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വാട്ട്‌സാപ്പ് സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിഐഎയ്ക്ക് ലഭിക്കുന്നതായി വിക്കിലിക്‌സ് വെളിപ്പെടുത്തല്‍

പ്രതീകാത്മക ചിത്രം

വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായുള്ള ഹാക്കിങ് തന്ത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്നെന്ന വെളിപ്പെടുത്തലുമായി വിക്കിലിക്‌സ് രംഗത്തെത്തി. സിഐഎ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതികത വഴി സ്മാര്‍ട്ട് ടിവിയെയും മൊബൈല്‍ ഫോണിനെയും വ്യക്തികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ കേട്ട് റിക്കോര്‍ഡ് ചെയ്യുന്നതിനുള്ള ഉപകരണമാക്കി മാറ്റുവാന്‍ സാധിക്കുന്നതാണ്.

സെന്‍ട്രല്‍ ഇന്റെലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള ഒമ്പതിനായിരത്തില്‍ പരം രേഖകകളുടെ അടിസ്ഥാനത്തിലാണ് സിഐഎ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന രീതി വിക്കിലിക്‌സ് വെളിപ്പെടുത്തിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെ ഇന്റെര്‍നെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ സുരക്ഷിതമല്ലെന്നാണ് വിക്കിലിക്‌സിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. മുന്‍ യുഎസ് രഹസ്യാന്വേഷണഏജന്‍സി ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ ഈക്കാര്യം സ്ഥിതീകരിച്ച് ട്വിറ്ററിലൂടെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകള്‍ ഹാക്ക് ചെയ്താണ് സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് സ്‌നോഡന്‍ ട്വിറ്റ് ചെയ്തിട്ടുള്ളത്. മാല്‍വെയറുകളെ കമ്പ്യൂട്ടറുകളിലേക്ക് കടത്തി വിടുന്നതായും സിഐഎയ്‌ക്കെതിരെ ആരോപണം ഉയരുന്നുണ്ട്.

വിക്കിലിക്‌സിന്റെ പുതിയ വെളിപ്പെടുത്തലുകളോട് സിഐഎയോ വൈറ്റ് ഹൗസോ പ്രതികരണം നടത്തിയിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top