എന്നാലും നമ്മുടെ വരയന്‍ പുലിക്കെങ്കിലും ഒരു അവാര്‍ഡ് കൊടുക്കാമായിരുന്നു.. !! വിനായക വിജയത്തെ മതിമറന്നാഘോഷിച്ച് ട്രോളന്മാര്‍

പ്രതീകാത്മക ചിത്രം

വിനായകന്റെ നേട്ടത്തെ സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. സൈബര്‍ ലോകം അത്രയ്ക്ക് ആ നേട്ടം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തം. രാവിലെ മുതലേതന്നേ വിനായകനായി സോഷ്യല്‍ മീഡിയ ശബ്ദമുയര്‍ത്തിയിരുന്നു. അവാര്‍ഡ് പ്രഖ്യാപനശേഷം അതിന്റെ ബാക്കിയായിട്ടായിരുന്നു പ്രകടനം. ഒരു വശത്ത് ട്രോളുകള്‍ കൊണ്ട് രസികന്മാര്‍ പെരുമഴതീര്‍ത്തപ്പോള്‍ മറ്റൊരുകൂട്ടം ആളുകള്‍ പ്രൊഫൈല്‍ പിക്ച്ചര്‍ വിനായകന്റേതാക്കിമാറ്റിയും പോസ്റ്റുകളെഴുതിയും സന്തോഷം പ്രകടിപ്പിച്ചു.

നേരത്തെ അവാര്‍ഡുകള്‍ കൊടുക്കാതെ വിനായകനെ തഴഞ്ഞ സ്വകാര്യ അവാര്‍ഡ് നിര്‍ണയ കമ്മറ്റികളേയും കണക്കറ്റു പരിഹസിച്ചിട്ടുണ്ട് ട്രോളന്മാര്‍. വിനായകനൊപ്പം മികച്ച നടന്മാരാകാന്‍ മത്സരിച്ചവരേയും ട്രോളന്മാര്‍ കണക്കറ്റ് പരിഹസിച്ചിട്ടുണ്ട്. എന്തായാലും കഴിവ് പ്രകടിപ്പിച്ച വിനായകന് മാത്രമായിരുന്നു അവാര്‍ഡിന് അര്‍ഹത എന്ന നിലയിലാണ് ട്രോള്‍ ചിന്തകള്‍ വികസിച്ചത്.

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളേയും ട്രോളന്മാര്‍ വെറുതെ വിട്ടിട്ടില്ല. എത്ര വലിയ കൊമ്പന്മാര്‍ ഉണ്ടായാലും അവാര്‍ഡുകള്‍ അര്‍ഹിക്കുന്നവര്‍ക്കുതന്നെ ലഭിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും ട്രോളന്മാര്‍ വിമര്‍ശന ശരം തൊടുക്കുന്നത്. നല്ല വേഷങ്ങളില്‍ അഭിനയിച്ചാല്‍ ഇതുപോലെ ഞങ്ങള്‍ കൂടെ നില്‍ക്കുമെന്നുള്ള സ്‌നേഹത്തോടെയുള്ള മുന്നറിയിപ്പായി മാത്രമാണ് താരങ്ങളും താരാരാധകരും ഇതിനെ കാണുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top