മാവോയിസ്റ്റ് ബന്ധം:ഡിയു പ്രൊഫസര്‍ സായിബാബ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്; ശിക്ഷ യുഎപിഎ നിയമപ്രകാരം
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത ദില്ലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജി എന്‍ സായിബാബ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ജീവപര്യന്തം തടവ്. ജെഎന്‍യു വിദ്യാര്‍ത്ഥി ഹേം മിശ്ര, മുന്‍ ജേണലിസ്റ്റ് പ്രശാന്ത് റാഹി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമാണ് ഗഡ്ചിറോളി കോടതി ശിക്ഷ വിധിച്ചത്. ഇന്ത്യയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാണ് നടപടി.
ഇന്ത്യന്‍ ശിക്ഷാനിയമം 120 ആം വകുപ്പ് അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സായിബാബയുടെ വീട്ടില്‍ നിന്നും പ്രധാന രേഖകളും വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സായിബാബ മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ‘പ്രകാശ്’ എന്ന പേരില്‍ സിപിഐ (മാവോയിസ്റ്റ്)യുടെ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സ്പെഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ നിരീക്ഷിച്ചു.
പോളിയോ ബാധിതനായി 90% അംഗപരിമിതനായ സായിബാബയെ 2014ലായിരുന്നു അറസ്റ്റ് ചെയ്തത്. അതീവസുരക്ഷയുള്ള, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തീവ്രവാദികളെ പാര്‍പ്പിക്കുന്ന ‘അണ്ടാ’ സെല്ലിലാണ് സായിബാബയെ പാര്‍പ്പിച്ചിരുന്നത്. പിന്നീട് 2016 ലാണ് സായിബാബ ജയില്‍മോചിതനായത്. പൂര്‍ണ്ണമായും രോഗബാധിതനായാണ് സായിബാബ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക