സഭ അനാഥാലയം ഉണ്ടാക്കിയിരിക്കുന്നത് പാതിരിമാരുടെ മക്കളെ വളര്‍ത്താനാണോ?, കന്യാസ്ത്രീകള്‍ കൂട്ടിക്കൊടുപ്പുകാരാവരുത്; യുവതിയുടെ വിമര്‍ശനം വൈറലാകുന്നു


വൈദികന്റെ ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഭയെ അതി രൂക്ഷമായി വിമര്‍ശിച്ചുമുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ വൈറലാകുന്നു. ഫിജോ ജോസഫ് എന്ന യുവതിയാണ് രൂക്ഷമായ വാക്കുകളിലൂടെ അഭിപ്രായ പ്രകടനം നടത്തി സൈബര്‍ ലോകത്ത് ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്.

നൂറ് ആട്ടിന്‍ കുഞ്ഞുങ്ങളിലൊന്നിനെ കാണാതെ പോയാല്‍ അതിനെ കിട്ടുംവരെ തിരഞ്ഞുപോയി കണ്ടുപിടിച്ച് കൊണ്ടുവരുന്നതിനാലാണ് ഇടയന്‍ നല്ലയിടയന്‍ എന്നു വിളിക്കപ്പെടാന്‍ അര്‍ഹനാവുന്നത്. അല്ലാതെ നൂറെണ്ണത്തിലൊരെണ്ണത്തിനെ അടിച്ചുമാറ്റി സ്വന്തം കിടപ്പറയിലെത്തിക്കുന്നവനെ ഇടയന്‍ എന്നല്ല വിളിക്കേണ്ടത്. വേട്ടക്കാരന്‍ എന്നുമല്ല, സാത്താന്‍ എന്നാണ് വിളിക്കേണ്ടത്. കൊട്ടിയൂര്‍ പീഡനത്തിലെ വികാരിയെ വിളിക്കേണ്ടത് സാത്താന്‍ വികാരി എന്നാണെന്ന് യുവതി പറയുന്നു.

എടോ പൊട്ടന്‍ പാതിരീ തനിക്കൊരു കോണ്ടം ഉപയോഗിച്ചുകൂടാരുന്നോ എന്നാണ് വീഡിയോയില്‍ യുവതിയുടെ ചോദ്യം. കര്‍ത്താവിന്റെ മണവാട്ടികള്‍ കര്‍ത്താവിന്റെ മാത്രം മണവാട്ടിമാരാകണം. അല്ലാതെ കര്‍ത്താവിന്റെ ഇടയന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവരുതെന്നും ഫിജോ പറയുന്നു.

ഇതുപോലുള്ള വിഷ ജന്തുക്കളെ വളര്‍ത്തിയത് സഭയാണ്. ഇതുപോലുള്ള വിഷ ജന്തുക്കള്‍ക്ക് കിടക്ക വിരിക്കാനുള്ള ധൈര്യം കൊടുത്തത് സഭയാണ്. ഇത് ചെയ്യരുതായിരുന്നു. ഒരു തെറ്റുപറ്റിയപ്പോള്‍ ഒരു പുരോഹിതനെ തിരുത്തിയിരുന്നെങ്കില്‍ ഇന്ന് ഒരു പുരോഹിത സമൂഹം മുഴുവന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരില്ലായിരുന്നു- ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് യുവതി രോഷംകൊണ്ടു.

യുവതിയുടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ ചുവടെ

Phijo Joseph Fijo T Joseph

Posted by Fijo T Joseph on Saturday, March 4, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top