ആര്യയുടെ പോലീസ് വേഷം സൂചിപ്പിച്ച് ഗ്രേറ്റ് ഫാദറിന്റെ പുതിയ മോഷന്‍ പോസ്റ്ററെത്തി

ആരാധകഹൃദയങ്ങളെ ആവേശത്തിലാഴ്ത്തി ദി ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ പുതിയ മോഷന്‍ പോസ്റ്ററെത്തി. ആര്യയാണ് ഇത്തവണത്തെ മോഷന്‍ പോസ്റ്ററിലെ താരം. എഎസ്പി ആന്‍ഡ്രൂസ് ഈപ്പന് എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോലീസുദ്യോഗസ്ഥനായാണ് ആര്യ അഭിനയിക്കുക എന്നതരത്തിലുള്ള സൂചനകളാണ് പോസ്റ്റര്‍ തരുന്നത്.
ആദ്യമെത്തിയ മോഷന്‍ പോസ്റ്ററും പിന്നീടെത്തിയെ ടീസറും പോലെതന്നെ വളരെ സ്റ്റൈലിഷാണ് പുതിയ മോഷന്‍ പോസ്റ്ററും. ആനിമേഷന്റെയും ഗ്രാഫിക്സിന്റേയും സാധ്യതകളുപയോഗപ്പെടുത്തി മികച്ച ബാക്ഗ്രൗണ്ട് സ്കോറിന്റെ അകമ്പടിയോടെയാണ് മോഷന്‍ പോസ്റ്റര്‍ വരവ്. ആര്യയുടെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രത്തിലെ ഷോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹനീഫ് അദേനിയാണ് സിനിമയുടെ സംവിധാനം. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പ്രിഥ്വിരാജും സന്തോഷ് ശിവനും ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം. ഗോപീസുന്ദര്‍ സംഗീതം ചെയ്യുന്ന ഗ്രേറ്റ്ഫാദര്‍ ഈ മാസം അവസാനമാണ് റിലീസിനെത്തുന്നത് .
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക