‘ഏലിയന്‍: കോവിനന്റ്’ ട്രെയിലര്‍ പുറത്ത്; ചിത്രം ‘പ്രൊമിത്യൂസി’ന്റെ രണ്ടാം ഭാഗം

ഏലിയന്‍: കോവിനന്റ്

2012-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രൊമിത്യൂസിന്റെ രണ്ടാം ഭാഗമായ ഏലിയന്‍: കോവിനന്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രൊമിത്യൂസ് സംവിധാനം ചെയ്ത റിഡ്‌ലി സ്‌കോട്ട് തന്നെയാണ് ഏലിയനും സംവിധാനം ചെയ്യുന്നത്. ഏലിയന്‍ സീരീസിലെ ആറാമത്തെ ചിത്രവുമാണ് ഇത്. ഈ സീരീസില്‍ റിഡ്‌ലി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഏലിയന്‍: കോവിനന്റ്.

മൈക്കല്‍ ഫാസ്‌ബെന്‍ഡര്‍, ജെയിംസ് ഫ്രാങ്കോ, കാതറിന്‍, ഡാന്നി മക്‌ബ്രൈഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ജാക്ക് പെഗ്‌ലാന്‍, മൈക്കല്‍ ഗ്രീന്‍ എന്നിവരാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. ട്വന്റിത് സെഞ്ച്വറി ഫോക്‌സ് വിതരണം ചെയ്യുന്ന ചിത്രം ഈ വര്‍ഷം മെയ് 19-ന് പുറത്തിറങ്ങും.

ട്രെയിലര്‍ കാണാം:

DONT MISS