ഓസ്‌കര്‍ പ്രഖ്യാപനം ആരംഭിച്ചു; ശ്രദ്ധാകേന്ദ്രമായി ‘ലാ ലാ ലാന്‍ഡ്’

ഓസ്കര്‍ പുരസ്കാര വേദി

ലോസ് ആഞ്ജലസ്: 89-ആം ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങിന് തുടക്കമായി. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലസിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്. മികച്ച നടന്‍, നടി, ചിത്രം എന്നിവയുള്‍പ്പെടെ 24 വിഭാഗങ്ങളിലാണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. 14 നോമിനേഷനുകളോടെ എത്തിയ ലാ ലാ ലാന്‍ഡ് എന്ന ചിത്രമാണ് ഓസ്‌കറിലെ ശ്രദ്ധാകേന്ദ്രം.

2017 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍:

  • മികച്ച സഹനടന്‍ : മഹര്‍ഷാല അലി (ചിത്രം: മൂണ്‍ലൈറ്റ്)
  • മികച്ച ചമയം : അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (ചിത്രം: സൂയിസൈഡ് സ്ക്വാഡ്)
  • വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്‌വുഡ് (ചിത്രം: ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം)
  • ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
  • സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍)
  • സൗണ്ട് മിക്‌സിംഗ് : കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്‌സോ റിഡ്ജ്)
  • സഹനടി : വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
  • വിദേശ ഭാഷ ചിത്രം: ദ സെയില്‍സ്മെന്‍ (ഇറാന്‍)
  • ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : പൈപ്പര്‍ (സംവിധാനം: ആലന്‍ ബാരില്ലാരോ, മാര്‍ക്ക് സാന്ധെയ്മര്‍)
  • മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം : സൂട്ടോപ്പിയ
  • പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്)
  • വിഷ്വല്‍ എഫക്റ്റ്‌സ് : ദി ജംഗിള്‍ ബുക്ക്‌
  • എഡിറ്റിംഗ് : ജോണ്‍ ഗില്‍ബര്‍ട്ട്  (ഹാക്‌സോ ബ്രിഡ്ജ്)
  • ഡോക്യുമെന്റി ഷോട്ട് : ദ വെറ്റ് ഹെൽമറ്റ്
  • ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം : സിംഗ്
  • ഛായാഗ്രാഹണം : ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാന്‍ഡ്)

<< updating >>

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top