ഓം ശാന്തി ഒശാനയിലെ ആ രംഗം ഇംഗ്ലീഷ് ചിത്രത്തിന് പ്രമേയമായപ്പോള്‍!; ‘മൈന്‍’ ട്രെയിലര്‍ കാണാം

മൈന്‍

ഓം ശാന്തി ഒശാന എന്ന നിവിന്‍ പോളി ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. അതില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച രംഗമാണ് അജു വര്‍ഗീസിന്റെ കഥാപാത്രം നിവിന്‍ പോളിയുടെ കഥാപാത്രത്തിന് പണി കൊടുത്ത കഥ ഒരു ഉദാഹരണരൂപത്തില്‍ പറയുന്നത്. യുദ്ധഭൂമിയില്‍ വെച്ച് മൈന്‍ ചവിട്ടി ഗിരി ആപത്തിലാകുന്ന ആ സംഭവം ഇപ്പോഴിതാ ഒരു ഇംഗ്ലീഷ് ചിത്രത്തിന് പ്രമേയമാകുന്നു.

മൈന്‍ എന്ന ഇറ്റാലിയന്‍-അമേരിക്കന്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഇതേ പ്രമേയവുമായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആവേശകരമായ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ആഫ്രിക്കയിലെ ദൗത്യത്തിനിടെ മരുഭൂമിയില്‍ പെട്ടു പോയ പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
ഓം ശാന്തി ഒശാന എന്ന ചിത്രത്തിലെ രംഗം:

മരുഭൂമിയിലകപ്പെട്ട സൈനികന്‍ അബദ്ധത്തില്‍ മൈനിനു മുകളില്‍ ചവിട്ടി പോകുന്നു. കാല്‍ അനങ്ങിയാല്‍ മൈന്‍ പൊട്ടിത്തെറിച്ച് മരണം ഉറപ്പ്. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള സൈനികന്റെ ശ്രമമാണ് ചിത്രം കാണിക്കുന്നത് എന്ന് ട്രെയിലര്‍ പറയുന്നു. ചിത്രം ഇറ്റലിയില്‍ കഴിഞ്ഞ വര്‍ഷം തന്നെ റിലീസ് ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ ഈ വര്‍ഷമാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഫാബിയോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍മി ഹാമ്മെര്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.
‘മൈന്‍’ ട്രെയിലര്‍:

DONT MISS