കാണാന്‍ ആളില്ല; പ്രിയങ്ക ചോപ്രയുടെ ടിവി പരമ്പര നിര്‍ത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

പ്രിയങ്ക ചോപ്ര

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഭിനയിക്കുന്ന ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാനലായ എബിസി സ്‌പ്രേക്ഷണം ചെയ്യുന്ന ക്വാണ്ടിക്കോയുടെ രണ്ടാം സീസണാണ് നിര്‍ത്താനൊരുങ്ങുന്നത്. റേറ്റിംഗ് കുറഞ്ഞതാണ് പരമ്പര നിര്‍ത്താനുള്ള കാരണമെന്നും പ്രമുഖ എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

റേറ്റിംഗ് നിലനിര്‍ത്താനായി പരമ്പരയുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ല. കാണാന്‍ ആളില്ലാതെ ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവാണ് പരമ്പര അവസാനിപ്പിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്.

ക്വാണ്ടിക്കോയുടെ റേറ്റിംഗ് കുറവാണെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ തന്റേതായ സാന്നിദ്ധ്യം അറിയിക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അലക്‌സ് പാരിഷ് എന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്റായാണ് പ്രിയങ്ക പരമ്പരയില്‍ വേഷമിട്ടത്.

നേരത്തേ സംപ്രേക്ഷണം ആരംഭിക്കുന്നതിന് മുന്‍പ് പരമ്പരയിലെ പ്രിയങ്കയുടെ ചൂടന്‍ രംഗങ്ങളുടെ വീഡിയോ പുറത്തു വന്നിരുന്നു. ചോര്‍ന്നുവെന്ന് പറയപ്പെടുന്ന ഈ വീഡിയോ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top