‘മനുഷ്യനാകണമെങ്കില്‍ ആ ‘ആറിഞ്ച്’ മാത്രം പോര’; നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ (ഫയല്‍ ചിത്രം)

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തില്‍ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ചലച്ചിത്രമേഖലയില്‍ നിന്നുള്ള നടിയുടെ നിരവധി സഹപ്രവര്‍ത്തരകര്‍ ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. നടന്‍ കുഞ്ചാക്കോ ബോബനും നടിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരണം അറിയിച്ചത്.

സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകൂ എന്നു പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു മനുഷ്യനാകാന്‍ ആ ‘ആറിഞ്ച്’ മാത്രം പോരെന്നും തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. നമ്മളെല്ലാവരും വന്നത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണ്. അതിനായി അവര്‍ അനുഭവിച്ച കഷ്ടപ്പാടുകളും വേദനയും അറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് നമ്മുടെ ചുമതലയാണെന്നും കുഞ്ചാക്കോ പറഞ്ഞു.

തുടര്‍ന്ന്, നടിക്കുള്ള തന്റെ പിന്തുണ കുഞ്ചാക്കോ ബോബന്‍ അറിയിച്ചു. നടിയുടെ ധൈര്യത്തെ താന്‍ ബഹുമാനിക്കുന്നു. ആക്രമിച്ചവര്‍ കാണിച്ചതല്ല, മറിച്ച് ആക്രമിക്കപ്പെട്ട ശേഷം നടി കാണിച്ചതാണ് യഥാര്‍ത്ഥ ധൈര്യം. അവര്‍ക്കൊപ്പം നില്‍ക്കുക എന്നത് നമ്മുടെ ചുമതലയാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ അവര്‍ക്കെതിരെ ഉന്നയിക്കുന്നതിന് പകരം അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഈ സംഭവത്തെ പെരുപ്പിച്ച് കാട്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു. ഇത് നിങ്ങളുടെ പെങ്ങള്‍ക്കോ, അമ്മയ്‌ക്കോ, ഭാര്യയ്‌ക്കോ, മകള്‍ക്കോ, സുഹൃത്തിനോ സംഭവിക്കാവുന്നതാണെന്ന് ഓര്‍മ്മിക്കണമെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. മനുഷ്യനാകൂ, സ്ത്രീയെ ബഹുമാനിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

A “MAN” becomes a real MAN when he learns to respect a woman.
It takes more than the “6 inches” to be a MAN…

Remember,even u came from the womb of a WOMAN.And its ur duty to acknowledge,admire and appreciate what all she went through….the pain,the suffering ,the agony…..and not to aggravate it.

I respect and salute the courage of Name of Victim.She showed what real “GUTS” is than the chauvinistic bastards.Its our duty to stand beside her, support her rather than throwing stones at her making some baseless allegations.

And I pity those who try to make some sensational ruthless news value out of it. Remember this can happen to ur mother, sister,wife, daughter or friend.

Be a MAN… Respect WOMAN!!!

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top