റിസര്‍വ്വ് ബാങ്ക് ഗവര്ണ്ണറാകുന്നതിന് മുന്‍പുതന്നെ നോട്ടുകളില്‍ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് ഉപയോഗിച്ചതിന് തെളിവ്

ഊര്‍ജിത് പട്ടേല്‍ (ഫയല്‍ ചിത്രം)
ദില്ലി : രാജ്യത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ തീരുമാനമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ തീരുമാനം. അത് വരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഉയര്‍ന്ന മൂല്യ നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ നോട്ടുകള്‍ വിപണിയില്‍ വ്യാപകമാക്കുക എന്ന തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ നടപ്പാക്കേണ്ട പ്രവര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യാപക ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്.
മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്റെ കാലാവധി സമയത്ത് അച്ചടി ആരംഭിച്ച രണ്ടായിരം രൂപയുടെ നോട്ടുകളില്‍ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് ഉപയോഗിച്ച നടപടി ചോദ്യം ചെയ്യപ്പെടുകയാണ്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് കൊണ്ടു വന്നത്.

പുതിയ രണ്ടായിരം രൂപ നോട്ടുകളുടെ ആദ്യഘട്ട അച്ചടി 2016 ആഗസ്റ്റ് 22നാണ് ആരംഭിച്ചത്. ഇത് രഘുറാം രാജന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു, സെപ്റ്റംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേലിനെ രഘുറാം രാജന്റെ പിന്തുടര്ച്ചയായി പ്രഖ്യാപിക്കുന്നത് ഇതിന് മുന്‍പ് തന്നെ ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പ് ഉപയോഗിക്കാന്‍ ആരംഭിച്ച നടപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെക്കുന്നത്.
പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ അവതിപ്പിച്ചതിന് പിന്നില്‍ രഘുറാം രാജന്റെ ആശയമണോ എന്നതിനെ സംബന്ധിച്ച് റിസര്‍വ്വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ല. റിസര്‍വ്വ് ബാങ്ക് നോട്ട് പിന്‍വലിക്കലിനെ സംബന്ധിച്ച് പാര്‍ലമെന്ററി ധനകാര്യ സമിതിയില്‍ മറുപടി നല്‍കിയത് 2016 ജൂണില്‍ ആരംഭിച്ച പ്രക്രിയ ആണെന്നാണ്.
കേന്ദ്ര ബാങ്കിന്റെ ഉപാംഗമായ ഭാരതീയ റിസര്‍വ്വ് ബാങ്ക് നോട്ട് മുദ്രനാണ് പുതിയ നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ രൂപീകരിച്ച് ഉറപ്പ് വരുത്തിയത്. വിവരാവകാശ നിയമപ്രകാരം 500 രൂപ മൂല്യമുള്ള നോട്ടുകളുടെ അച്ചടി ആരംഭിച്ചത് സംബന്ധിച്ച് ആരാഞ്ഞപ്പോള്‍, നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കുന്നതിന് പതിനഞ്ച് ദിവസം മുന്‍പ് നവംബര്‍ 23 ആരംഭിച്ചു എന്നാണ് ഇവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് മറുപടി നല്‍കിയത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കപ്പെടുന്നത് പോലെ 2000 രൂപ നോട്ടുകളുടെ അച്ചടിയില്‍ മാത്രം റിസര്‍വ്വ് ബാങ്ക് കേന്ദ്രീകൃതമായി എന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് റിസര്‍വ് ബാങ്ക് രേഖ. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിന് ശേഷം കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നതിനും, ബാങ്കുകളിലും, എടിഎമ്മുകളിലും ജനങ്ങളിലെ ബുദ്ധിമുട്ടിലാഴ്ത്തുന്നതിനും ഈ നടപടികളാണ് വഴിയൊരുക്കിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക