ഇരുപത്തൊന്നുകാരന് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍

സിദ്ധാര്‍ത്ഥ്

ഡെല്‍ഹി: 21 വയസ്സുള്ള എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിക്ക് 1.25 കോടിയുടെ ശമ്പള വാഗ്ദാനവുമായി യൂബര്‍ ടാക്‌സി കമ്പനി. ഡെല്‍ഹി സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്തിനാണ് യൂബര്‍ എന്ന അമേരിക്കന്‍ കമ്പനി 1.25 കോടിയുടെ ഭീമന്‍ ശമ്പളം വാഗ്ദാനം ചെയ്തത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിട്ടാണ് ജോലി.

71 ലക്ഷമായ പ്രതിമാസ ശമ്പളത്തിനോടൊപ്പം മറ്റ് ആനുകുല്യങ്ങള്‍ ചേര്‍ത്താണ് 1.25 കോടി പ്രതിഫലം. ‘സ്വന്തമായി സറ്റാര്‍ട്ട് അപ്പ് ആരംഭിക്കുക എന്നതാണ് തന്റെ എക്കാലത്തെയും സ്വപനമെന്നും, യൂബറില്‍ തന്റെ സാങ്കേതിക ശേഷിയെ മെച്ചപ്പെടുത്താനളള വലിയ വേദിയായി കാണുന്നു’ എന്നും സിദ്ധാര്‍ത്ഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഡെല്‍ഹി പബ്ലിക്ക് സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥ് തന്റെ കുടുംബത്തിലെ ആദ്യ എന്‍ജിയറാണ്. പ്ലസ് ടൂവില്‍ 95.4 ശതമാനം മാര്‍ക്ക് കൈവരിച്ച്, ജോയിന്റെ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കും കരസ്ഥമാക്കിയാണ് സാങ്കേതിക സര്‍വ്വകലാശാലയില്‍ ഇദ്ദേഹം പ്രവേശനം നേടിയത്.

ഡെല്‍ഹി സാങ്കേതിക സര്‍വ്വകശാലയില്‍ നിന്നും ഭീമന്‍ ശമ്പളം കിട്ടുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്, 2 വര്‍ഷം മുന്‍പ് ചേതന്‍ കക്കര്‍ എന്ന വിദ്യാര്‍ത്ഥിയെ 1.27 കോടി ശമ്പളം നല്കി ഗൂഗിള്‍ ജോലിക്കെടുത്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top