അമ്മയുടെ മരണത്തിന് കൂടി അവര്‍ ഉത്തരം പറയണം ; ശശികലയ്‌ക്കെതിരെ നടി ഗൗതമി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസില്‍ തിരിച്ചടി നേരിട്ട ശശികലയ്ക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ നടി ഗൗതമിയാണ് വീണ്ടും ശശികലയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഴിമതിക്കേസില്‍ ശശികല ജയിലിലേക്ക് പോകുന്നു. എന്നാല്‍ അമ്മയുടെ മരണത്തിന് കൂടി അവര്‍ ഉത്തരം പറയണമെന്ന് ഗൗതമി ആവശ്യപ്പെട്ടു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കത്തിന് പ്രധാനമന്ത്രി പ്രതികരിക്കാത്തതില്‍ ഗൗതമി അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.

അനധികൃത സ്വത്ത്‌കേസിലാണ് വികെ ശശികലയുടെ ശിക്ഷ ശരിവച്ച വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവെച്ചത്. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു.ശശികല ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയത് അഴിമതി തന്നെയാണെന്നാണ് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ ശശികലയ്ക്ക് 10 വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് നടി ഗൗതമിയില്‍ നിന്നും ഇത്തരമൊരു ആരോപണം കൂടി ശശികലയ്ക്ക് നേരിടേണ്ടിവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top