ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, ഇന്ത്യന്‍ വംശജന്‍ ഡേവ് പട്ടേല്‍ മികച്ച സഹനടന്‍

ലാ ലാ ലാന്‍ഡ് പോസ്റ്റര്‍, ദേവ് പട്ടേല്‍

ലണ്ടന്‍ : ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്റ് ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡാമിയന്‍ ഷാസെല്‍ ഒരുക്കിയ ലാ ലാ ലാന്‍ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിലെ നായികയായ എമ്മ സ്റ്റോണ്‍ മികച്ച നടിയായും, ഡാമിയന്‍ ഷാസെല്ലെയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ഇന്ത്യന്‍ വംശജനായ ഡേവ് പട്ടേലിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചു.

മികച്ച ഛായാഗ്രഹണം, മികച്ച സംഗീതം എന്നിവയടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് നേടി. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കാസി അഫ്‌ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ലാ ലാ ലാന്‍ഡിലെ നായകന്‍ റയാന്‍ ഗോസ്ലിങിനെ പിന്തള്ളിയാണ് അഫ്‌ലെക്ക് മികച്ച നടനുള്ള അവാര്‍ഡ് നേടിയത്.

ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഡേവ് പട്ടേല്‍ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫെന്‍സസ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top