കല്ലായിക്കടവത്ത് കൈയ്യേറ്റവും മാലിന്യനിക്ഷേപവും; പുഴ ഇന്ന് നാശത്തിന്റെ വക്കില്‍

കല്ലായിപ്പുഴയുടെ ഇന്നത്തെ അവസ്ഥ

കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച കല്ലായിപ്പുഴയോരത്ത് കയ്യേറ്റം വ്യാപകം. പുഴയുടെ ഭൂരിഭാഗവും മണ്ണിട്ട് നികത്തി ഏക്കറോളം ഭൂമിയാണ് കയ്യേറിയിരിക്കുന്നത്. നഗരത്തിന്റെ മാലിന്യങ്ങള്‍ തള്ളുന്ന കേന്ദ്രം കൂടിയായി കല്ലായിപുഴ.

എക്കാലവും മനസ്സില്‍ സൂക്ഷിക്കു ഒരുപിടി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നദിയാണ് കല്ലായിപ്പുഴ. കോഴിക്കോടിന്റെ സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും ആത്മാവിലേക്കിറങ്ങിയ കല്ലായിപ്പുഴയിന്ന് നാശത്തിന്റെ വക്കിലാണ്.

കൈയേറ്റം കാരണം നാള്‍ക്കുനാള്‍ കല്ലായിപുഴ മെലിയുകയാണ്. പുഴയുടെ ഭൂരിഭാഗവും ഇന്ന് മണ്ണിട്ട് നികത്തി കരയാക്കി മാറ്റി. ഇത്തരത്തില്‍ 70 ഏക്കറിലധികം ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കിയിരിക്കുന്നത്. ഇതിനെതിരെ അധികൃതര്‍ കണ്ണടയ്ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

കയ്യേറ്റത്തിനു പുറമേ പുഴതീരത്ത് തള്ളുന്ന മാലിന്യങ്ങള്‍ കല്ലായിപുഴയെ മലീമസമാക്കുന്നു. കയ്യേറ്റവും മാലിന്യങ്ങളും മൂലം ഒഴുക്കു നിലച്ചിരുന്ന പുഴ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top