ഉത്തരേന്ത്യയില്‍ ഭൂചലനം; ആളപായമില്ല

ദില്ലി: തലസ്ഥാനം ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ദില്ലിക്ക് പുറമെ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നലെ രാത്രി 10.30 ന് ശേഷം ആണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്റ്റര്‍ സ്‌കെലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ്. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top