ഓപ്പോയുടെ പുതിയ ‘സെല്‍ഫി എക്‌സ്‌പേര്‍ട്ട്’ എ57 ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു

ഓപ്പോ എ57

സെല്‍ഫി പ്രേമികള്‍ക്ക് ഹരമാകാനൊരുങ്ങി ചൈനീസ് ബ്രാന്‍ഡായ ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ എ57 ഇന്ത്യന്‍ വിപണിയില്‍ എത്തി. സെല്‍ഫി ക്യാമറയ്ക്ക് പ്രാധാന്യം നല്‍കുന്ന എ57-ല്‍ മികച്ച ഫീച്ചറുകളാണ് ഓപ്പോ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് എ57 ചൈനയില്‍ അവതരിപ്പിച്ചത്.

സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള പതിപ്പ് മാത്രമാണ് ഇന്ത്യയില്‍ ലഭ്യമാവുക. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന എ57 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്‌മെല്ലോ അധിഷ്ഠിതമായ ഓപ്പോയുടെ കളര്‍ ഒഎസ് 3.0 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 1.4 GHz ക്വാല്‍ക്കോം സ്‌നാപ്പ് ഡ്രാഗണ്‍ 435 SoC പ്രൊസസറിനൊപ്പം 3 ജിബി റാമാണ് ഉള്ളത്. ഗ്രാഫിക്‌സിനായി അഡ്രിനോ 505 ജിപിയു ആണ്.

720X1280 റെസല്യൂഷനോട് കൂടിയ 5.2 ഇഞ്ച് എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേയുടെ കൂടെ 2.5ഡി കര്‍വ്ഡ് ഗ്ലാസും ഉണ്ട്. 16 മെഗാപിക്‌സല്‍ മുന്‍ക്യാമറയില്‍ f/2.2 അപ്പര്‍ച്ചറും എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. 13 മെഗാ പിക്‌സലാണ് പിന്‍ക്യാമറ. 0.2 സെക്കന്‍ഡിനുള്ളില്‍ വിരലടയാളം തിരിച്ചറിയാന്‍ കഴിയുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട് എ57-ല്‍. ഹോം ബട്ടണിലാണ് ഈ സ്‌കാനര്‍ ഉള്ളത്.

32 ജിബി ഇന്റേണ്‍ മെമ്മറിയും 256 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന എസ്ഡി കാര്‍ഡ് സ്ലോട്ടും ഉ്ള്ള എ57-ല്‍ 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി, 2900 എംഎഎച്ച് ബാറ്ററി എന്നീ സംവിധാനങ്ങളും ഉണ്ട്. 147 ഗ്രാമാണ് ഫോണിന്റെ ഭാരം. 15,000-ത്തോളം രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top