യൂട്യൂബില്‍ ട്രെന്‍ഡിംഗായി രാഘവ ലോറന്‍സിന്റെ ‘മൊട്ട ശിവ കെട്ട ശിവ’ കിടിലന്‍ ട്രെയിലര്‍

‘മൊട്ട ശിവ കെട്ട ശിവ’യുടെ പോസ്റ്ററുകള്‍
‘മൊട്ട ശിവ കെട്ട ശിവ’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. രാഷവ ലോറന്‍സാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം യൂട്യൂബിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. അനില്‍ രവിപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് രമണിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പടാസി’യുടെ തമിഴ് റീമേക്കാണ് ‘മൊട്ട ശിവ കെട്ട ശിവ’.

സത്യരാജ്, ആശുതോഷ് റാണ, കോവൈ സരള, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അംരീഷ് സംഗീത സംവിധാനവും സര്‍വ്വേഷ് മുരാരി ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിക്കുന്നത് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ബി ചൗധരിയാണ്.
വീഡിയോ:
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക