റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയ്ക്ക് ആദരം; കാര്‍ ഡ്രിഫ്റ്റ് ചെയ്ത് വരച്ചത് ഇന്ത്യയുടെ ഭൂപടം

കാര്‍ ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട് വരച്ച ഇന്ത്യയുടെ ഭൂപടം

ജയ്പൂര്‍: നാളെ 68-ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനിരിക്കുന്ന ഇന്ത്യയ്ക്ക് വ്യത്യസ്തമായ ആദരമൊരുക്കി ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍. മണ്ണില്‍ ഇന്ത്യയുടെ ഭൂപടം ഒരുക്കിയാണ് നിസാന്റെ വ്യത്യസ്തമായ ആദരം. നിസാന്റെ ജിടി-ആര്‍ എന്ന കാര്‍ കൊണ്ട് ഡ്രിഫ്റ്റ് ചെയ്താണ് ഭൂപടം ഒരുക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ ജയ്പൂരിനു സമീപമുള്ള സാംഭര്‍ തടാകത്തിലെ വരണ്ട ഉപരിതലത്തിലാണ് ഈ ഭൂപടം ഡ്രിഫ്റ്റ് ചെയ്ത് വരച്ചിരിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ നീളവും 2.8 കിലോമീറ്റര്‍ വീതിയുമുള്ള ഭൂപടത്തിന്റെ ആകെ വിസ്തീര്‍ണ്ണം 14.7 ചതുരശ്ര കിലോമീറ്ററാണ്.

ജിപിഎസിന്റെ സഹായത്തോടെയാണ് ഈ ഭൂപടം ഡ്രിഫ്റ്റ് ചെയ്‌തെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്കുള്ള ആദരത്തിനൊപ്പം ജിടി-ആറിന്റെ കരുത്ത് ലോകത്തിനെ വിളിച്ചറിയിക്കുക എന്നത് കൂടിയാണ് നിസാന്റെ ലക്ഷ്യം. ഇതിനോടകം ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറിപ്പറ്റിയിട്ടുണ്ട് ഈ പ്രകടനം. ഇതിന്റെ വീഡിയോയും നിസാന്‍ പുറത്തു വിട്ടിട്ടുണ്ട്.

നിസാന്‍ കഴിഞ്ഞ വര്‍ഷമാണ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ട്‌സ് കാറായ ജിടി-ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അത്യാധുനിക 3.8 ലിറ്റര്‍ വി സിക്‌സ് 24 വാല്‍വ് ഇരട്ട ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് ഈ ആഡംബര കാറില്‍ ഉള്ളത്. 6,800 ആര്‍പിഎമ്മും 570 പിഎസ് വരെ കരുത്തും 637 എന്‍എം വരെ ടോര്‍ക്കുമാണ് ഈ എഞ്ചിന്റെ ശേഷി. ആറ് സ്പീഡ് ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനാണ് ഉള്ളത്. വേഗത പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും മൂന്ന് സെക്കന്റുകള്‍ മതി ജിടി-ആറിന്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top