മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇ കെവൈസി നിര്‍ബന്ധമാക്കി ട്രായ്

ഫയല്‍ ചിത്രം

ദില്ലി : മൊബൈല്‍ ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാവുന്നതാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യക്താമാക്കി.

ഇലക്‌ട്രോണിക്ക് അധിഷ്ഠിത സംവിധാനത്തിലേക്ക് (ഇ- കെവൈസി)മാറുകവഴി മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വിരലടയാളത്തിലൂടെ സേവനങ്ങള്‍ ആക്ടിവേറ്റ് ആക്കുവാന്‍ സാധിക്കും. ടെലികോം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരോറ്റ സെര്‍വറില്‍ സൂക്ഷിക്കുവാന്‍ സാധിക്കുന്നത് വിവരങ്ങള്‍ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ സാധിക്കും.

രാജ്യത്ത് നടന്ന പല തീവ്രവാദ കേസ്സുകൡും ആക്രമികള്‍ ഉപയോഗിച്ചിരുന്നത് വ്യാജമായി നിര്‍മ്മിച്ച തിരിച്ചറിയല്‍ രേഖകളായിരുന്നു. ഇ- കെവൈസി വഴി ആധാര്‍ കാര്‍ഡ് നമ്പര്‍ സിം കാര്‍ഡ് ആക്റ്റിവേഷന്‍ ചെയ്യുന്നതിനായി പറഞ്ഞ് കൊടുത്തതിന് ശേഷം വിരലടയാളം, ആധാര്‍ രേഖയിലുള്ളതുമായി ഒത്തുനോക്കിയാകും സിം കാര്‍ഡ് സേവനങ്ങള്‍ ലഭ്യമാകുക.

രാജ്യത്ത് വ്യാജ രേഖകളുപയോഗിച്ച് സിം കാര്‍ഡ് കൈക്കലാക്കുന്ന സംഭവങ്ങള്‍ ഒട്ടനവധി റിപ്പോര്‍ട്ട് ചെയ്തത് ട്രായ് ഗൗരവത്തോടെയാണ് കാണുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top