കേരളത്തിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന ഔട്ട്ലുക്കിന്റെ പുതിയ ലക്കം സഭയെ പ്രതിരോധത്തിലാക്കുന്നു

പ്രതീകാത്മക ചിത്ര
ദേശീയ ഇംഗ്ലീഷ് മാസികയായ ഔട്ട്ലുക്കിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറിയായി ഉള്‍പ്പെടുത്തിയ വൈദികരുടെ പാപങ്ങള്‍ എന്ന ലേഖനം സഭയെ പ്രതിരോധത്തിലാഴ്ത്തുന്നു. വൈദികര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളാണ് മാഗസിന് വിശദമാക്കുന്നത്. പ്രതികളെ സംരക്ഷിക്കാന്‍ സഭ നടത്തിയ ഇടപെടലുകള്‍, ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ തുടക്കത്തിലേ നിശബ്ദമാക്കല്‍ എന്നിവയൊക്കെ എണ്ണിപ്പറയുന്ന ലേഖനം 12 പേജുകളിലായി വളരെ വിശദമായാണ് പുറത്തുവന്നിരിക്കുന്നത്. മിനു ഇട്ടി ഐപ്പാണ് ഔട്ട്ലുക്കിനുവേണ്ടി ലേഖനം തയാറാക്കിയിരിക്കുന്നത്.
എഡി 52ല്‍ ക്രിസ്തു ശിഷ്യന് എത്തിയെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന കൊടുങ്ങല്ലൂരില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള പുത്തന്വേലിക്കരപ്പള്ളിയില് 14 വയസുകാരി വൈദികനാല്‍ ബലാല്‍സംഘത്തിനിരയായ സംഭവം വിശദീകരിച്ചാണ് ലേഖനം ആരംഭിക്കുന്നത്. തൃശൂര്‍ തൈക്കാട്ടുശേരിയില്‍ 9 വയസുകാരിയുടെ വസ്ത്രമഴിപ്പിച്ച് വൈദികന് ചിത്രമെടുത്തതും ലൈംഗിക പീഡനത്തിനിരയാക്കിയതും മറ്റൊരു കേസില്‍ 17 വയസുകാരിയായ ഫാത്തിമ സോഫിയയെ വൈദികന് ബലാല്‍സംഘം ചെയ്ത് കൊന്നതും മുതല്‍ അഭയ കേസ് വരെ മാഗസിന് ഇഴ കീറി പരിശോധിക്കുന്നു.

ധാരാളം വൈദികരെ സഭ സംരക്ഷിക്കുന്നതിനേപ്പറ്റിയും അവര്‍ ചെയ്ത കുറ്റകൃത്യങ്ങളേപ്പറ്റിയും വിശ്വാസികളെ സഭ തെറ്റിദ്ധരിപ്പിക്കുന്നതിനേക്കുറിച്ചും ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതൊക്കെ തിരിച്ചറിയുന്ന വിശ്വാസികളുടെ പ്രതികരണങ്ങളും ഔട്ട്ലുക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ മതത്തിനടിമകളായി മാറി, സഭയ്ക്ക് എതിരുനില്‍ക്കുന്നത് വലിയ തെറ്റാണെന്ന് ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചു -ഗ്രേഷ്യസ് എന്ന വിശ്വാസി പറഞ്ഞു.
ജറുസലേം ദേവാലയം കച്ചവടത്തിനുപയോഗിച്ചവരെ ക്രിസ്തു ചാട്ടയ്ക്ക് അടിച്ചിറക്കിയതിനെ ഓര്‍മിപ്പിക്കുന്ന ലേഖനം, മാര്‍പ്പാപ്പ രണ്ടാഴ്ച മുമ്പ് ക്രിസ്ത്യന്‍ വൈദികരുടെ പാപങ്ങളെ ഒാര്‍ത്ത് പശ്ചാത്തപിച്ച കാര്യവും സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സിന്റെ സെക്രട്ടറിയുമായി നടത്തിയ അഭിമുഖവും ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക