‘മോദി അടവുകളുടെ ആശാന്‍’; നാടകം കളിച്ച് അദ്വാനിയെ കുടുക്കി, ഇതേ നാടകത്തിലൂടെ ഗാന്ധിയെ മാറ്റി പകരക്കാരനാകാനാണ് മോദിയുടെ ശ്രമമെന്ന് വിഎസ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി വിഎസ് അച്യുതാനന്തന്‍. അടവുകളുടെ ആശാനായ നരേന്ദ്ര മോദി നാടകം കളിച്ച് എൽ കെ അദ്വാനിയെ കുടുക്കി. അതേ നാടകത്തിലൂടെ ഗാന്ധിജിയെ മാറ്റി പകരക്കാരനാകാനാണ് മോദിയുടെ ശ്രമം. നവ ലിബറലിസ്റ്റ് ഭരണകൂടങ്ങൾക്ക് പൊതുവായുള്ള ഏകാധിപതിയുടെ മുഖമാണ് മോദിക്കുള്ളതെന്ന് അച്യുതാനന്ദൻ പറഞ്ഞു.

നവലിബറലിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് ഏകാധിപതിയുടെ മുഖമാണെന്നും അതിന്റെ ഇന്ത്യന്‍ മുഖമാണ് നരേന്ദ്രമോദിക്ക് ഉള്ളതെന്നും വിഎസ് അച്യുതാന്തന്‍ വിമര്‍ശിച്ചു. നോട്ട് നിരോധനത്തിന് ശേഷം നരേന്ദ്രമോദി നടത്തിയ പ്രവര്‍ത്തനങ്ങളെ എണ്ണി പറഞ്ഞ് വിഎസ് പരിഹസിച്ചു. നോട്ട് നിരോധനത്തിച്ച് ശേഷം മോദി വെച്ചു പിടിച്ചത് ജപ്പാനിലേക്കാണെന്നും സാധാരണക്കാര്‍ ക്യൂ നിന്ന് തളര്‍ന്ന് വീഴുമ്പോള്‍, മോദി ജപ്പാനില്‍ കുഴലൂതുകയായിരുന്നൂവെന്ന് വി എസ് പറഞ്ഞു. നരേന്ദ്രമോദി അടവുകളുടെ ആശാനാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. ഇതേ അടവുകളിലൂടെയാണ് മോദി, എല്‍ കെ അദ്വാനിയെ മാറ്റി നിര്‍ത്തിയതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

അടവുകളുടെ ആശാനായ മോദി, ഗാന്ധിജിയെ മാറ്റിനിര്‍ത്താനും ശ്രമിക്കുകയാണെന്നും വി എസ് പറഞ്ഞു. ചര്‍ക്കയുടെ മുമ്പില്‍ നിന്ന് ആയിരം തവണ ഫോട്ടോയെടുത്താലും മോദിക്ക് ഗാന്ധിയാകാന്‍ സാധിക്കില്ലെന്ന് വിഎസ് വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് ഇപ്ലോയീസ് അസോസിയേഷന്‍ 24 -മത് ജനറല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ് അച്യുതാനന്തന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top