ഇനി അമേരിക്കയുടെ ‘ട്രംപ് കാര്‍ഡ്’; പുതിയ യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണം അല്‍പ്പസമയത്തിനകം; പ്രതിഷേധവുമായി ട്രംപ് വിരുദ്ധര്‍

ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: എല്ലാ കണ്ണുകളും ഇനി വാഷിംഗ്ടണിലെ ക്യാപിറ്റള്‍ ഹാളിലേക്കാണ്. അമേരിക്കയുടെ 45-ആം പ്രസിഡന്റായി വ്യവസായ ഭീമന് ഡൊണാള്‍ഡ് ജെ ട്രംപ് അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യുന്നത് അവിടെ വെച്ചാണ്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണെ തോല്‍പ്പിച്ചുകൊണ്ടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ട്രംപ് അധികാരത്തിലേറിയത്.
വിവാദങ്ങളില്‍ ചവിട്ടിയാണ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക് നടന്ന് കയറിയത്. ഏത് രീതിയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങ് വ്യത്യസ്തമാകുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. പ്രഭാത ഭക്ഷണത്തിന്റെ സമയത്ത് ഡൊണാള്‍ഡ് ട്രംപും ഭാര്യയും വൈറ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്. ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥാനമൊഴിയാനിരിക്കുന്ന പ്രസിഡന്റ് ഒബാമയും ഭാര്യയും ചേര്‍ന്ന് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചു.

മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ്ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഹിലരി ക്ലിന്റണും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ വിജയത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ വേദിയുമാണ് ഇത്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
വൈസ് പ്രസിഡന്റാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. അമേരിക്കന്‍ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. അധികാരമേല്‍ക്കുന്ന ഏറ്റവും ധനികനായ പ്രസിഡന്റ്, ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്നീ സവിശേഷതകളും ട്രംപിനുണ്ട്. 147 വര്‍ഷം മുന്‍പ് ലിങ്കണ് ഉപയോഗിച്ച ബൈബിള്‍, കുടുംബ ബൈബിള്‍ എന്നിവയാണ് ട്രംപിന്റെ കൈവശം ഉള്ളത്. ബൈബിള്‍ തൊട്ടാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണയായി സത്യപ്രതിജ്ഞ ചെയ്യാറ്.
അതേ സമയം, രാജ്യമെമ്പാടും ട്രംപ് വിരുദ്ധരുടെ പ്രതിഷേവും നടക്കുന്നുണ്ട്. സത്യപ്രതിജ്ഞ നടക്കുന്ന വാഷിംഗ്ടണ്‍ നഗരത്തിലും ശക്തമായ പ്രതിഷേധമുണ്ട്. സത്യപ്രതിജ്ഞയ്ക്കായുള്ള ട്രംപിന്റെ വഴിയില്‍ നിരവധി പ്രതിഷേധക്കാര്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
തത്സമയ വീഡിയോ:
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക