‘ഈ പൊലീസെങ്ങനെ വിദ്യാർത്ഥി പീഡനങ്ങളെ പ്രതിരോധിക്കും?’ കാഞ്ഞിരപ്പള്ളി പൊലീസിന്റെ വെബ്സൈറ്റ് സ്വകാര്യകോളേജിന്റെ ചെലവിലെന്ന് ഹാക്കർമാർ

സ്വാശ്രയ മാനേജ്‌മെന്റ് അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ സൈബര്‍ പ്രത്യാക്രമണങ്ങളും പ്രതിഷേധങ്ങളുമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ജിഷ്ണു പ്രണോയിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാമ്പാടി നെഹ്‌റു കോളേജ് ശൃഖലയുടെ വെബ്‌സൈറ്റിനെ ആക്രമിച്ച കേരള സൈബര്‍ വാരിയേഴ്‌സും, ഇവര്‍ക്ക് പിന്നാലെ ഇന്‍ഫെയ്മസ് കേരള എന്ന സൈബര്‍ സംഘം നെഹ്‌റു കേളേജുകളുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങള്‍ പുറത്ത് വിട്ടതുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ദേ വീണ്ടും കേരള സൈബര്‍ വാരിയേഴ്‌സ് എത്തിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ നേരത്തെ സൂചിപ്പിച്ച ഇന്റഫെയ്മസ് കേരളയുടെ മുന്നറിയിപ്പിനെയാണ് കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി അതിരൂപതയ്ക്ക് കീഴിലുള്ള അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനുള്ള മുന്നറിയിപ്പാണ് ഇന്‍ഫെയ്‌സ് കേരളയും, കേരള സൈബര്‍ വാരിയേഴ്‌സും നല്‍കുന്നത്.

പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്

പാമ്പാടി നെഹ്‌റു കേളേജിലുള്ളത് പോലുള്ള സമാന സാഹചര്യമാണ് അമല്‍ജ്യോതി എഞ്ചിനിയറിംഗ് കോളേജിലും ഉള്ളതെന്ന് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു.

kanjirappallypolice.in എന്ന ഔദ്യോഗിക പൊലീസ് വെബ്‌സൈറ്റ്, അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ സെര്‍വറില്‍ നിയമവിരുദ്ധമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇന്‍ഫെയ്മസ് കേരള വ്യക്തമാക്കി. ഇത് സര്‍ക്കാരിന്റെ സെര്‍വറിലാണ് കൈകാര്യം ചെയ്യപ്പെടേണ്ടത്. ആരാണ് പൊലീസിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യാന്‍ അനുവാദം നല്‍കിയതെന്ന് ഇന്‍ഫെയ്മസ് കേരളയുടെ മുന്നറിയിപ്പില്‍ ചോദിക്കുന്നു. എന്നാൽ വാർത്ത പുറത്തുവന്നതോടെ ‌ വെബ്സൈറ്റ് നിലവിൽ ലഭ്യമല്ലാത്ത ‌നിലയിലാണ്. വെബ്സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

അമല്‍ജ്യോതിയുടെ സെര്‍വറില്‍ കൈകാര്യം ചെയ്യുന്ന kanjirappallypolice.in എന്ന വെബ്സൈറ്റിന്റെ വിശദ വിവരങ്ങള്‍-

കോളേജിന്റെയും ജീവനക്കാരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നും, കോളേജിന്റെ ഫണ്ട് ഇടപാടുകളുടെ കോപ്പിയും തങ്ങളുടെ ലിസ്റ്റിലുണ്ടെന്നും ഇന്‍ഫെയ്മസ് കേരളയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കോളേജിലെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങള്‍ക്കും സുരക്ഷ നല്‍കാതെയാണ് കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ക്ക് മേല്‍ സ്വകാര്യതാ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇന്‍ഫെയ്മസ് കേരള കോളേജിന് നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top