മാരുതിയുടെ ഇഗ്നിസ് ‘ഇഗ്നൈറ്റ്’ ചെയ്തു; വില 4.59 ലക്ഷം മുതല്‍

ഇഗ്നിസ്

ദില്ലി: മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ അര്‍ബന്‍ കോംപാക്ട് ക്രോസ് ഓവറായ ഇഗ്നിസ് പുറത്തിറങ്ങി. പെട്രോള്‍ എഞ്ചിനോട് കൂടിയും ഡീസല്‍ എഞ്ചിനോട് കൂടിയും കാര്‍ ലഭ്യമാണ്.

4.59 മുതല്‍ 6.30 ലക്ഷം രൂപ വരെയാണ് പെട്രോള്‍ മോഡലിന് വില. ഡീസല്‍ മോഡലിനാകട്ടെ 6.39 ലക്ഷം രൂപ മുതല്‍ 7.46 ലക്ഷം രൂപ വരെയാണ് വില. 11,000 രൂപയാണ് ബുക്കിംഗിനായി നല്‍കേണ്ടത്.

മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ വാഹനമായ ഇഗ്‌നിസിന്റെ ബുക്കിംഗ് പുതുവര്‍ഷാരംഭം മുതല്‍ ആരംഭിക്കുമെന്ന് നേരത്തേ കമ്പനി അറിയിച്ചിരുന്നു. ബെലാനോയുടെ പ്ലാറ്റ്‌ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിക്കുന്നത്. നിരവധി ഫീച്ചറുകളാണ് ഇഗ്‌നിസില്‍ മാരുതി ഒരുക്കിയിട്ടുള്ളത്. ഹര്‍മെന്‍ മ്യൂസിക്ക് സിസ്റ്റമുള്ള മാരുതിയുടെ ആദ്യ വാഹനമെന്ന വിശേഷണവും ഇഗ്‌നിസിനാണ്.

ഇഗ്‌നിസിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

  • 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍/ 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിന്‍
  • ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്)
  • ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി)
  • മുന്‍ സീറ്റുകളില്‍ എയര്‍ ബാഗ്
  • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
  • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
  • മുന്‍ വീലുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍
  • ക്ലൈമറ്റ് കണ്‍ട്രോള്‍
  • 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
  • ആന്‍ഡ്രോയിഡ് ഓട്ടോ & നാവിഗേഷന്‍
  • ആപ്പിള്‍ കാര്‍ പ്ലേ
  • കീ ലെസ് എന്‍ട്രി
  • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട/സ്റ്റോപ്പ്
  • 15 ഇഞ്ച് അലോയ് വീല്‍
  • പാര്‍ക്കിംഗ് സെന്‍സറുകള്‍
  • പവര്‍ വിന്‍ഡോ
  • ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍
  • ബോട്ടില്‍ ഹോള്‍ഡറുകള്‍

മഹീന്ദ്ര കെയുവി 100, ടാറ്റ നെക്‌സണ്‍ തുടങ്ങിയ വാഹനങ്ങളാണ് വിപണിയിലെ ഇഗ്‌നിസിന്റെ എതിരാളികള്‍. നെക്‌സയുടെ വെബ്‌സൈറ്റില്‍ ഇഗ്‌നിസ് മൂന്നാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് ഓണ്‍ലൈനായും ചെയ്യാമെന്നാണ് അറിയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top