നോക്കിയ 6 ഫ്ളാഷ് സെയില്‍; ആദ്യ 24 മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷം ആവശ്യക്കാര്‍

വിപണിയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് മുമ്പെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് നോക്കിയ. എച്ച്എംഡി ഗ്ലോബലിന് കീഴില്‍ പുറത്തിറങ്ങുന്ന നോക്കിയയില്‍ നിന്നുള്ള ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 6, കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗികമായി വരവറിയിച്ചിരുന്നത്. ജനുവരി 19 മുതല്‍ JD.com എന്ന ചൈനീസ് ഇ കൊമേഴ്‌സ് സൈറ്റ് മുഖേനയാണ് നോക്കിയ വിപണയില്‍ എത്തുക.

ഇതിന് മുന്നോടിയായി ആരംഭിച്ച രജിസ്‌ട്രേഷന്‍ വിന്‍ഡോകള്‍ ഇതിനകം നിറഞ്ഞ് കവിയുകയാണ്. രജിസ്‌ട്രേഷന്‍ ആരംഭിച്ച ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 250000 ത്തില്‍ അധികം ഉപഭോക്താക്കളാണ് നോക്കിയ 6 നായി രജിസ്റ്റര്‍ ചെയ്തത്. ഇടത്തരം ബജറ്റ് ശ്രേണിയിലേക്കാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ നല്‍കിയിട്ടുള്ളത്. CNY 1699 ( ഏകദേശം 17000 രൂപ) യുവാനാണ് നോക്കിയ 6 ന്റെ വില. അതേസമയം, രാജ്യാന്തര വിപണിയിലേക്ക് 2017 ന്റെ പകുതിയോടെ തന്നെ നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിട്ടുണ്ട്.

ഇടത്തരം ബജറ്റ് ശ്രേണിയിലേക്കാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ നല്‍കിയിട്ടുള്ളത്. CNY 1699 ( ഏകദേശം 17000 രൂപ) യുവാനാണ് നോക്കിയ 6 ന്റെ വില. അതേസമയം, രാജ്യാന്തര വിപണിയിലേക്ക് 2017 ന്റെ പകുതിയോടെ തന്നെ നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചിട്ടുണ്ട്.

നോക്കിയയുടെ രണ്ടാം വരവ് എങ്ങനെ-

2.5D ഗോറില്ല ഗ്ലാസിന്റെ കരുത്തിന്മേല്‍, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയാണ് നോക്കിയ 6 ന്റെ തിരിച്ച് വരവ്. പ്രീമിയം ഫിനിഷിങ്ങിനായി അലൂമിനിയം യുണീബോഡി ഡിസൈനിലുള്ള നോക്കിയ 6 വിപണിയിലെ എതിരാളികള്‍ക്ക് ശക്തമായ ഭീഷണിയാകും. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസറിലാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ, X6 LTE മോഡമാണ് 4ജി കണക്ടിവിറ്റിക്കായി നോക്കിയ 6 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

4ജിബി റാമ്മിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ 6 ല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ്. അതേസമയം, മൈക്രോ എസ്ഡി കാര്‍ഡ് മുഖേന എക്‌സറ്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. കൂടാതെ, ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ന്യൂഗട്ടിലാണ് നോക്കിയ 6 പ്രവര്‍ത്തിക്കുക.

f/2.0 അപേര്‍ച്ചറോട് കൂടിയ 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും f/2.0 അപേര്‍ച്ചറോട് കൂടിയ എട്ട് മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയുമാണ് നോക്കിയ 6 ല്‍ ഉപഭോക്താവിന് ലഭിക്കുക. ഒപ്പം, 3000mAh ബാറ്ററി കരുത്തിലാണ് നോക്കിയ 6 നെ എച്ച്എംഡി ഗ്ലോബല്‍ അണിനിരത്തിയിട്ടുള്ളത്.

അതേസമയം, നോക്കിയയുടെ ബ്രാന്‍ഡിങ്ങിന് കീഴില്‍ ഇനിയും സ്മാര്‍ട്ട്‌ഫോണുകളെ എച്ച്എംഡി 2017 ല്‍ പുറത്തിറക്കാനിരിക്കുകയാണ്. 2017 ല്‍ പത്തോളം നോക്കിയ സ്മാര്‍ട്ട്‌ഫോണുകളെ പുറത്തിറക്കുമെന്ന് എച്ച്എംഡി കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top