പുതിയ തുടക്കവുമായി മാരുതി സുസുക്കി; 4.59 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഇഗ്‌നിസ് ഇന്ത്യയില്‍ ഇറങ്ങി

ഒരു വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കി ഇഗ്‌നിസ് ഇന്ത്യയില്‍ ഇറങ്ങി. 4.59 ലക്ഷം രൂപ (ദില്ലി എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് ഇഗ് നിസ് വിപണയിലെത്തുന്നത്. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പ് മുഖേനയാണ് മാരുതി സുസുക്കി ഇഗ് നിസ് ലഭ്യമാവുക. നേരത്തെ, മാരുതി സുസുക്കിയില്‍ നിന്നുള്ള ബലേനൊയും നെക്‌സ് പ്രീമിയം ഡീലര്‍ഷിപ്പിന് കീഴിലാണ് ലഭ്യമായിരുന്നത്. നെക്‌സ ഡീലര്‍ഷിപ്പ് വഴി വിതരണം ചെയ്യുന്ന മാരുതി സുസുക്കിയുടെ മൂന്നാമത്തെ കാറാണ് ഇഗ്‌നിസ്.

മാരുതിയുടെ ആദ്യ ക്രോസ് ഓവര്‍ വാഹനമായ ഇഗ്‌നിസിന്റെ ബുക്കിംഗ് പുതുവര്‍ഷാരംഭം മുതല്‍ ആരംഭിക്കുമെന്ന് നേരത്തേ കമ്പനി അറിയിച്ചിരുന്നു. ബെലാനോയുടെ പ്ലാറ്റ്‌ഫോമിലാണ് ഇഗ്‌നിസ് നിര്‍മ്മിക്കുന്നത്. നിരവധി ഫീച്ചറുകളാണ് ഇഗ്‌നിസില്‍ മാരുതി ഒരുക്കിയിട്ടുള്ളത്. ഹര്‍മെന്‍ മ്യൂസിക്ക് സിസ്റ്റമുള്ള മാരുതിയുടെ ആദ്യ വാഹനമെന്ന വിശേഷണവും ഇഗ്‌നിസിനാണ്.

മാരുതി സുസുക്കി ഇഗ്‌നിസിന്റെ വില –

ഇഗ്നിസിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

  • 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍/ 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എഞ്ചിന്‍
  • ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്)
  • ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി)
  • മുന്‍ സീറ്റുകളില്‍ എയര്‍ ബാഗ്
  • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
  • റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ
  • മുന്‍ വീലുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍
  • ക്ലൈമറ്റ് കണ്‍ട്രോള്‍
  • 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ
  • ആന്‍ഡ്രോയിഡ് ഓട്ടോ & നാവിഗേഷന്‍
  • ആപ്പിള്‍ കാര്‍ പ്ലേ
  • കീ ലെസ് എന്‍ട്രി
  • പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട/സ്റ്റോപ്പ്
  • 15 ഇഞ്ച് അലോയ് വീല്‍
  • പാര്‍ക്കിംഗ് സെന്‍സറുകള്‍
  • പവര്‍ വിന്‍ഡോ
  • ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍
  • ബോട്ടില്‍ ഹോള്‍ഡറുകള്‍

മഹീന്ദ്ര കെയുവി 100, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്‌സണ്‍ തുടങ്ങിയ വാഹനങ്ങളാണ് വിപണിയിലെ ഇഗ്നിസിന്റെ എതിരാളികള്‍. നെക്‌സയുടെ വെബ്‌സൈറ്റില്‍ ഇഗ്നിസ് മൂന്നാമതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top