ഇനി നിങ്ങള്‍ പറയൂ, വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ആവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?


കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന പരിധികളില്ലാത്ത പീഡനങ്ങളുടെ കഥകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജിഷ്ണുവിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് നിരവധി പൊളിച്ചെഴുത്തുകള്‍ക്കാണ് തുടക്കം കുറിക്കാനിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍. ഇത്തരം ചൂഷണങ്ങള്‍ അരങ്ങേറുന്നത് ഈ ക്യാമ്പസുകളില്‍ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്ലാത്തതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

നെഹ്രു കോളേജില്‍ പത്തോളം തവണ യൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചുവെങ്കിലും, മാനേജ്‌മെന്റ് ശിക്ഷാനടപടികളിലൂടെ അട്ടിമറിച്ചുവെന്ന് കേരളത്തിലെ ഇടത്-വലതി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ശക്തമായി ആരോപിക്കുന്നു. നെഹ്രു വിഷയത്തിലൂടെ കേരളത്തിലെ എല്ലാ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള സമരങ്ങള്‍ക്കാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നേതൃത്വം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കലാലയ രാഷ്ട്രീയത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കാണ് കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടക്കം കുറിച്ചിരിക്കുന്നത്.

ഇനി നിങ്ങള്‍ പറയൂ, വിദ്യാര്‍ത്ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം ആവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

[polldaddy poll=9634461]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top