special page

ഇംഗ്ലണ്ടിനെതിരായ രണ്ടാം സന്നാഹ മല്‍സരത്തില്‍ ഇന്ത്യ എയ്ക്ക് 283 റണ്‍സ് വിജയലക്ഷ്യം

മുംബൈ : ഇംഗ്ലണ്ടിനെതിരായ രണ്ടാം പരിശീലന മല്‍സരത്തില്‍ ഇന്ത്യ എയ്ക്ക് 283 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.5 ഓവറില്‍ 282 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

ബെയര്‍സ്‌റ്റോ 64 റണ്‍സെടുത്തപ്പോള്‍, ഹെയ്ല്‍സ് 51 റണ്‍സെടുത്തു. ആദില്‍ റഷീദ് 39 റണ്‍സെടുത്തു.

ഇന്ത്യയ്ക്കുവേണ്ടി പര്‍വേസ് റസൂല്‍ മൂന്ന് വിക്കറ്റ് നേടി. പ്രദീപ് സാംഗ്‌വാന്‍, അശോക് ഡിന്‍ഡ, ഷാബാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി.

ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാന്‍മാരായ ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. സുരേഷ് റെയ്നയും, വിനയകുമാറും ടീമിലുണ്ട്.

ഈ മാസം 15 നാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top