നാമക്കല്‍ എക്‌സല്‍ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് അധ്യാപകരുടെ ക്രൂരമര്‍ദ്ദനം; പരിപാടിക്ക് വൈകിയെത്തിയതിന് റൂമില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

മര്‍ദ്ദനത്തിന് ഇരയായ ഷിന്‍റോ

കോഴിക്കോട്: സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പീഡനങ്ങളുടെ കഥ വീണ്ടും വീണ്ടും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ നാമക്കലിലുള്ള എക്‌സല്‍ എഞ്ചിനീയറിംഗ് കോളേജിലാണ് മലയാളി വിദ്യാര്‍ത്ഥിക്ക് അധ്യാപകരില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം നേരിടേണ്ടി വന്നത്.

കോളേജിലെ എക്‌സ്‌പോ നടക്കുന്ന ദിവസം വൈകി എത്തി എന്ന കാരണം പറഞ്ഞാണ് മര്‍ദ്ദിച്ചത് എന്ന് മര്‍ദ്ദനത്തിന് ഇരയായ കോഴിക്കോട് ഒളവണ്ണ സ്വദേശിയായ ഷിന്റോ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. തന്നെ റൂമില്‍ പൂട്ടിയിട്ട ശേഷമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. എട്ട് അധ്യാപകരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് എന്നും ഷിന്റോ പറയുന്നു.

മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരാണ് മര്‍ദ്ദിച്ചത്. ബെല്‍റ്റ്, പട്ടിക എന്നിവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടിക്കൂട്ടുകയും ചെയ്തു. താനുള്‍പ്പെടെ എട്ടോളം വിദ്യാര്‍ത്ഥികളെ മര്‍ദ്ദനത്തിന് ഇരയാക്കി എന്ന് ഷിന്റോ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. അധ്യാപകരെ തങ്ങള്‍ മര്‍ദ്ദിച്ചു എന്ന് വിദ്യാര്‍ത്ഥികളോട് എഴുതി ഒപ്പിട്ടു വാങ്ങി എന്ന് ഷിന്റോയുടെ അച്ഛന്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top