special page

അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസ് പരീക്ഷയില്‍ 475 മാര്‍ക്കോടെ ഉന്നത വിജയം; സംസ്ഥാനത്ത് 19-ആം റാങ്ക്

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകനായ ഗാലിബ് ഗുരുവിന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം. 500-ല്‍ 475 മാര്‍ക്കോടെയാണ് ഗാലിബിന്റെ വിജയം. 95 ശതമാനം മാര്‍ക്ക് നേടിയ ഗാലിബിന് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡാണ് ലഭിച്ചത്.

ഗാലിബിന്റെ വിജയം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഗാലിബ് മികച്ച വിജയം നേടിയത് എന്നതാണ് ഇതിന് കാരണം. താന്‍ വിജയിച്ചതിന് കാരണം കുടുംബവും അധ്യാപകരുമാണെന്നാണ് ഗാലിബ് പറയുന്നത്. ഡോക്ടറാകാനാണ് തനിക്ക് ആഗ്രഹമെന്ന് നേരത്തേ ഗാലിബ് പറഞ്ഞിരുന്നു. പപ്പയോടും ഇക്കാര്യം പറഞ്ഞിരുന്നു. നന്നായി പരിശ്രമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. കാണാനായി ജയിലില്‍ പോകുന്ന അവസരങ്ങളിലാണ് ഇക്കാര്യങ്ങള്‍ പറയാറെന്നും ഗാലിബ് പറയുന്നു.

എന്നാല്‍ ഗാലിബിന്റെ കുടുംബം ഗാലിബ് നേടിയ മികച്ച വിജയത്തെ കുറിച്ച പ്രതികരിക്കാന്‍ തയ്യാറായില്ല. സമാധാനമായി ജീവിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ശേഷം ഭാര്യ തബാസം ഗുരു പറഞ്ഞത്. പാര്‍ലമെന്റ് ഭീകരാക്രമണ കേസില്‍ അഫ്‌സല്‍ ഗുരു അറസ്റ്റിലാകുമ്പോള്‍ ലാഗിബിന് വെറും രണ്ട് വയസു മാത്രമായിരുന്നു പ്രായം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top