ഈ വര്‍ഷവും ജെല്ലിക്കെട്ടില്ല; പൊങ്കലിന് മുൻപ് വിധിപ്രസ്‌താവിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ഫയല്‍

ദില്ലി: ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ പൊങ്കലിന് മുൻപ് വിധിപ്രസ്‌താവിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി . ഇടക്കാല ആശ്വാസം തേടിയുള്ള അപേക്ഷയും പരിഗണിച്ചില്ല . ശനിയാഴ്ചയ്ക്ക് മുൻപ് വിധിപ്രസ്‌താവിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു .

പൊങ്കലിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ഇതോടൊപ്പം നടക്കേണ്ട ജെല്ലിക്കെട്ടിന് അനുമതിതേടി തമിഴ്‌നാട്ടിൽ നിന്നുള്ള സംഘടന സുപ്രീം കോടതിയെ സമീപിച്ചത് . ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014 ലെ കോടതി വിധിമറികടക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

ഉപാധികളോടെ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മൃഗസ്നേഹികളുടെ സംഘടനകൾ നൽകിയ ഹർജി ഡിസംബർ 7 ന് വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റിയതാണ്. എന്നാൽ ഈ വർഷം ജല്ലിക്കെട്ട് നടത്താനാകുമോ എന്നറിയാൻ ശനിയാഴ്ചയ്ക്ക് മുൻപ് കേസിൽ വിധിപ്രസ്‌ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല.

ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന അപേക്ഷയും തള്ളിയ ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യമുന്നയിച്ച സംഘടനയെ രൂക്ഷമായി വിമർശിച്ചു. വിധിയുടെ കരട് തയ്യാറായിട്ടുണ്ടെങ്കിലും ഇന്നദിവസം വിധിപ്രസ്‌ഥാപിക്കണമെന്ന ആവശ്യം ന്യായീകരിക്കാനാകില്ല. ജെല്ലിക്കെട്ട് അനുവദിക്കാൻ ഓർഡിനൻസ് ഇറക്കുന്നതിനായി കേന്ദ്രത്തിനുമേൽ തമിഴ്‌നാട് സർക്കാരും രാഷ്ട്രീയ പാർട്ടികളും ശക്തമായ സമ്മർദ്ധമാണ് ചെലുത്തുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി പനീർ പനീർ ശെൽവം പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെ എ ഐ എ ഡി എം കെ നേതാക്കൾ ഇന്നലെ പ്രധാനമന്ത്രിയെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു . സുപ്രീം കോടതി വിധിവന്ന ശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം ഇവർക്ക് നൽകിയ ഉറപ്പ് . സുപ്രീം കോടതിവിധി വൈകുമെന്ന് ഉറപ്പായതോടെ ഈ വർഷവും ജെല്ലിക്കെട്ടിനുള്ള സാധ്യത മങ്ങി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top