‘ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്’; സോഷ്യൽമീഡിയ പ്രഖ്യാപിക്കുന്നു

കമലിനെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തെ പ്രതികരിക്കാന്‍ മുതിര്‍ന്ന പലതാരങ്ങളും മടിച്ചു നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് വന്നയാളാണ് അലന്‍സിയര്‍. സംഘപരിവാര്‍ ഫാസിസത്തിനെതിരെ രംഗത്തെത്തിയ മലയാളികളുടെ സ്വന്തം ആര്‍ട്ടിസ്റ്റ് ബേബിയെ സോഷ്യല്‍ മീഡിയ കൈവിട്ടില്ല. അലന്‍സിയറുടെ പ്രതിഷേധം സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്.

സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയെന്ന അലന്‍സിയറിന്റെ കഥാപാത്രത്തെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബിയെന്ന ചോദ്യമായിരുന്നു സിനിമയിലെ ഹിറ്റായ ഡയലോഗ്. “ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല, ആണ്‍കുട്ടിയാണ്, നട്ടെല്ലുള്ള കലാകാരനെന്നാണ് ” സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.

മാധ്യമരംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് അലന്‍സിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്.

ആരാധകരുടെ കമന്റുകള്‍

എല്ലാവരും പിന്തുണയുമായി എത്തിയപ്പോള്‍ ട്രോളന്മാരും വെറുതെയിരുന്നില്ല. അലന്‍സിയറെ ട്രോളന്‍മാര്‍ സൂപ്പര്‍ ഹീറോയാക്കി.

ഏകാംഗ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ ഐക്യദാര്‍ഢ്യവും പ്രതിഷേധവും രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് നഗരമാണ് അലന്‍സിയറുടെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്.

ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിന് എത്തിയതായിരുന്നു അലന്‍സിയര്‍.

ഇത് പ്രതിഷേധമല്ല, പ്രതിരോധമാണ്. ഞാനൊരു നടനാണ്. മഹാഭാരതം എന്ന് വിശ്വസിക്കുന്ന ഒരു സ്ഥലത്താണ ഞാന്‍ ജീവിക്കുന്നത്. മഹാഭാരതത്തിന് ഒരു അര്‍ത്ഥമുണ്ട്. അത് മനസിലാക്കാതെ പോകുന്ന കുറേ മനുഷ്യരുടെ ഇടയിലാണല്ലോ നമ്മള്‍ എത്തിപ്പെട്ടിരിക്കുന്നത് എന്നതിലുള്ള പ്രതിഷേധമാണ്. അലന്‍സിയര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top