പത്ത് അണുബോംബുകള്‍ നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയം ഉത്തരകൊറിയുടെ കൈവശം ഉണ്ടെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം

ഫയല്‍ ചിത്രം

സോള്‍ : പത്ത് ആണവ ബോംബുകള്‍ ഉണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഖരം ഉത്തരകൊറിയയുടെ കൈവശം ഉണ്ടെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉത്തരകൊറിയയുടെ കൈവശം 110 പൗണ്ട് പ്ലൂട്ടോണിയം ശേഖരം ഉണ്ടെന്നാണ് ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ധവളപത്രം 2016 ലാണ് ഉത്തരകൊറിയുടെ പ്ലൂട്ടോണിയം ശേഖരത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. നിലവിലുള്ള പ്ലൂട്ടോണിയം ഉപയോഗിച്ച് ഏഴു മുതല്‍ 12 വരെ ആണവ ബോംബുകള്‍ ഉത്തരകൊറിയ്ക്ക് നിര്‍മ്മിക്കാനാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓരോ ആണവ ബോംബിലും ഒമ്പതു മുതല്‍ 13 വരെ പൗണ്ട് പ്ലൂട്ടോണിയം നിറച്ചേക്കാമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതുവല്‍സരദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു. ദക്ഷിണകൊറിയയുടെ പുതിയ വെളിപ്പെടുത്തലോടെ കൊറിയന്‍ ഉപഭൂഖണ്ഡം വീണ്ടും ആശങ്കയുടെ മുള്‍മുനയിലേക്ക് നീങ്ങുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top