റെയില്‍വേ ജോലി തട്ടിയെടുക്കാന്‍ ജേഷ്ഠനെ കൊന്നു; സഹോദരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

മധുര :ജേഷ്ഠന്റെ റെയില്‍വേയിലെ ജോലി തട്ടിയെടുക്കുവാന്‍ വാടക കൊലയാളിയുടെ സഹായത്തോടെ കൊലപാതകം നടത്തിയ സഹോദരന്‍ അറസ്റ്റില്‍. മധുര സ്വദേശി വിഷ്ണു പ്രസാദാണ് സഹോദരന്‍ കൃഷ്ണയുടെ അത്യാര്‍ത്തിക്ക് ബലിയാടാകേണ്ടി വന്നത്. പശ്ചിമ റെയില്‍വേയില്‍ സ്റ്റോര്‍ കീപ്പറായിരുന്ന ഇയാള്‍ മരണപ്പെട്ടാല്‍ സഹോദരന് ജോലി വന്നു ചേരുമെന്ന തിരിച്ചറിവാണ് കൊലപാതകത്തിന് പ്രേരണയാത്. വിഷ്ണു ദാസ് എന്ന വാടക കൊലയാളിയുടെ സഹായത്തോടു കൂടിയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആര്‍ കെ ഗൗതം പറഞ്ഞു.

ഡിസംബര്‍ ആറിനാണ് വിഷ്ണു പ്രസാദ് കൊല്ലപ്പെടുന്നത്, അതിന് മുന്നോടിയായി ഓഫീസ് രേഖകളില്‍ നോമിനിയായി ക്യഷ്ണയുടെ പേര് ചേര്‍ത്തിരുന്നു. ഈ തെളിവാണ് അന്വേഷണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയത്. വാടക കൊലയാളിയായ വിഷ്ണുദാസില്‍ നിന്നും കൃഷ്ണ നല്‍കിയ പതിനായിരം രൂപയും പോലീസ് കണ്ടെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top