‘പണത്തിന് വേണ്ടിയുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്’; സിനിമ സമരത്തിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ജിബു ജേക്കബ്

കൊച്ചി: സിനിമ സമരത്തിനെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ജിബു ജേക്കബ്. സമരം ഒത്തു തീര്‍ക്കാനായി സര്‍ക്കാരോ സംഘടനകളോ ഒന്നും ചെയ്യുന്നില്ലെന്ന് ജിബു പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് പണത്തിന് വേണ്ടിയുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.

ജിബു ജേക്കബിന്റെ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമരം കാരണം ചിത്രം ഇതുവരെ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ജോമോന്റെ സുവിശേഷങ്ങള്‍സ ഫുക്രി, എസ്ര തുടങ്ങിയ ചിത്രങ്ങളുടെ റിലീസും മുടങ്ങിയിരിക്കുകയാണ്.

അതേസമയം ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമരത്തെ അവഗണിച്ച് തമിഴ് ചിത്രം ഭൈരവ ഇന്ന് റിലീസ് ചെയ്തു. കരാറൊപ്പിട്ട് റിലീസിങിന് തയ്യാറാകാത്ത തീയറ്ററുകള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നിര്‍മാതാക്കളും വിതരണക്കാരും. പത്തൊമ്പതാം തീയ്യതി മുതല്‍ മലയാള ചിത്രങ്ങളും റിലീസിനെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top