ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തെ അവഗണിച്ച് നിർമാതാക്കളും വിതരണക്കാരും; ‘ഭൈരവ’ റിലീസ് ചെയ്തു

പ്രതീകാത്മക ചിത്രം

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ സമരത്തെ അവഗണിച്ച് നിർമാതാക്കളും വിതരണക്കാരും. തമിഴ് ചിത്രം ഭൈരവ ഇന്ന് തിയേറ്റരുകളിൽ റിലീസ് ചെയ്തു. കരാറൊപ്പിട്ട് റിലീസിങ്ങിന് തയാറാകാത്ത തിയേറ്ററുകൾക്കെതിരെ നിയമനടപടിക്ക് നിർമാതാക്കളും വിതരണക്കാരും ഒരുങ്ങുന്നു. പത്തൊമ്പതാം തിയതി മുതൽ മലയാള ചിത്രങ്ങളും റിലീസിനെത്തും.

ലാഭവിഹിതം പങ്കുവെക്കുന്നതിനെച്ചൊല്ലി ഇരുവിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും ഇന്ന് റിലീസിങിന് ഒരുങ്ങുകയാണ്. നിലവിലെ അനുപാതത്തില്‍ ബി ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ റിലീസിങിന് തയ്യാറായിട്ടുണ്ട്.

ബി ക്ലാസ് തീയറ്ററുകള്‍ അടക്കം മള്‍ട്ടിപ്ലക്‌സുകള്‍, സര്‍ക്കാര്‍ തീയറ്ററുകള്‍ എന്നിങ്ങനെ ഇരുന്നൂറോളം തീയറ്ററുകളിലാണ് തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തത്. സിനിമാ റിലീസിന് കരാര്‍ ഒപ്പിട്ട റിലീസിങിന് തയ്യാറാകാത്ത തീയറ്റര്‍ ഉടമകള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് പോവാനാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top